April 18, 2026

Idukkionline

idukkivarthaonline

പൂപ്പാറക്ക് സമീപം എംഡിഎംഎയും ഹാഷിഷ് ഓയിലുമായി 5 യുവാക്കൾ പിടിയിൽ.

രാജകുമാരി : എസ്റ്റേറ്റ് പൂപ്പാറ ചെമ്പാലക്ക് സമീപം വാടകവീട്ടിൽ നിന്നും 10 ഗ്രാം എംഡിഎംഎയും 40 ഗ്രാം ഹാഷിഷ് ഓയിലുമായി 5 യുവാക്കളെ അടിമാലി എക്സൈസ് നർക്കോട്ടിക് എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് അറസ്റ്റ് ചെയ്തു. എറണാകുളം വൈപ്പിൻ സ്വദേശികളായ കൈതവളപ്പിൽ ജോമോൻ(24), തിട്ടേത്തറ ആശിഷ് ഷാജി(27), കരോത്ത് അഖിൽ പ്രദീപ് (26), കല്ലുമട്ടത്തിൽ ആശിഷ് ആൻ്റണി (22) എന്നിവരെയാണ് എക്സൈസ് നർക്കോട്ടിക് എൻഫോഴ്സ്മെന്റ് സിഐ കെ.രാജേന്ദ്രൻ, അസിസ്റ്റൻറ് ഇൻസ്പെക്ടർ (ഗ്രേഡ്) എൻ.കെ.ദിലീപ്, പ്രവൻ്റീവ് ഓഫീസർ ബിജു മാത്യു, സിവിൽ എക്സൈസ് ഓഫീസർമാരായ അബ്ദുൽ ലത്തീഫ്, കെ.എം.സുരേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. 4 ദിവസം മുൻപ് എസ്റ്റേറ്റ് പൂപ്പാറ ചെമ്പാലയിൽ വാടക വീട് എടുത്ത് താമസിച്ചിരുന്ന പ്രതികളെക്കുറിച്ച് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് ഇവിടെ പരിശോധന നടത്തിയത്. 14 ചെറിയ കുപ്പികളിൽ ആയാണ് ഹാശിഷ് ഓയിൽ സൂക്ഷിച്ചിരുന്നത്. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.

You may have missed

Copyright © All rights reserved.idukkivartha Reg No.KL/03/0004672 | Newsphere by AF themes.
Translate »
error: Content is protected !!