March 2, 2026

Idukkionline

idukkivarthaonline

കോടികളുടെ തിരിമറിയെന്ന് പരാതി.തേക്കടി കടുവ സങ്കേതം ഓഫിസിൽ പ്രത്യേക സംഘത്തിൻ്റെ പരിശോധന

കുമളി: പെരിയാർ കടുവ സങ്കേതത്തിൽ വനംവകുപ്പിനുകീഴിലെ പെരിയാർ ടൈഗർ കൺസർവേ ഷൻ ഫൗണ്ടേഷനിൽ സംസ്ഥാന ധനവകുപ്പിന്റെ പ്രത്യേക സംഘ ത്തിന്റെ പരിശോധന. ഫൗണ്ടേഷ നിൽ കോടിക്കണക്കിന് രൂപയു ടെ തിരിമറി നടന്നതായ പരാതി യെ തുടർന്നാണ് വനം മന്ത്രിയു ടെ നിർദേശപ്രകാരം പരിശോധന നടത്തുന്നത്. ജനപങ്കാളിത്ത വ നസംരക്ഷണത്തിൻ്റെ ഭാഗമായി 2004 ലാണ് പെരിയാർ കടുവ സ ങ്കേതത്തിൽ പെരിയാർ ടൈഗർ കൺസർവേഷൻ ഫൗണ്ടേഷൻ രൂപവത്കരിച്ചത്.

കടുവ സങ്കേതത്തിന്റെ സംര ക്ഷണ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാനായിരുന്നു ഇത്. ചാരിറ്റബിൾ സൊസൈറ്റീസ് ആക്ട് പ്രകാരമാണ് പ്രവർത്തനം. തേക്ക ടിയിലെത്തുന്ന വിനോദ സഞ്ചാ രികളിൽനിന്ന് വിവിധയിനങ്ങളി ൽ ഈടാക്കുന്ന സർചാർജ്, വിവിധ ഏജൻസികളിൽനിന്ന് ലഭിക്കുന്ന പണം എന്നിവയെല്ലാം ഫൗ ണ്ടേഷനിലാണെത്തുന്നത്. കടു വ സങ്കേതത്തിൽ വിവിധ ആവശ്യ ങ്ങൾക്കായി ഫൗണ്ടേഷനിലെ പ ണം ചെലവഴിക്കുന്നതിൽ വൻ തി രിമറി നടക്കുന്നതായി നോൺ ഗ സറ്റഡ് എംപ്ലോയീസ് അസോസി യേഷനാണ് വനം മന്ത്രിക്ക് പരാ തി നൽകിയത്. കെട്ടിടങ്ങൾ, ബോ ട്ട് എന്നിവയുടെ അറ്റകുറ്റപ്പണിക്ക് ലക്ഷക്കണക്കിന് രൂപയാണ് വർ ഷം തോറും ചെലവാക്കുന്നത്. ഇ തിന് ലക്ഷങ്ങളുടെ സാധനങ്ങൾ വാങ്ങാൻ ടെൻഡർ നടപടികളൊ ന്നും നടക്കുന്നില്ല. ഉദ്യോഗസ്ഥർ വഴി പണികൾ നടത്തുന്നതിന് ഫൗ ണ്ടേഷനിൽനിന്ന് മുൻകൂർ നൽകുന്ന പണം ട്രഷറിയിൽനിന്ന് ലഭിക്കുമ്പോൾ തിരികെ അടക്കണമെന്നാണ് നിയമം. നിശ്ചിത കാല യളവിനുള്ളിൽ അടച്ചില്ലെങ്കിൽ 18 ശതമാനം പലിശ ഈടാക്കണം. ഈയിനത്തിൽ കോടിക്കണക്കിന് രൂപ ഫൗണ്ടേഷന് കിട്ടാനുണ്ട ന്ന് സ്വകാര്യ കമ്പനിയുടെ ഓഡിറ്റി ങ്ങിൽ കണ്ടെത്തിയിരുന്നു. വിനോദ സഞ്ചാരികളിൽനിന്ന് വിവിധയിനങ്ങളിൽ പണം പിരിക്കുന്നുണ്ടെ ങ്കിലും ഫൗണ്ടേഷനിൽ സർക്കാർ ഓഡിറ്റിങ് നടക്കുന്നില്ല.

ഇക്കാര്യങ്ങൾ ശ്രദ്ധയിൽപെ ട്ടതിനെത്തുടർന്നാണ് പ്രത്യേക സംഘത്തെ നിയോഗിച്ച് പരിശോ നടത്തണമെന്ന് വനം മന്ത്രി ആവശ്യപ്പെട്ടത്. ധനവകുപ്പ് അ ഡീഷനൽ സെക്രട്ടറിയുടെ നേ തൃത്വത്തിലുള്ള നാലംഗ സംഘ മാണ് രണ്ടുദിവസമായി പരിശോധന തുടരുന്നത്. പരിശോധന നടക്കുമെന്നറിഞ്ഞ് പിഴവുകൾ പ രിഹരിക്കാൻ അവധി ദിനമായ ഞായറാഴ്ചയും തേക്കടിയിലെ വ നംവകുപ്പ് ഓഫിസുകൾ പ്രവർത്തിച്ചിരുന്നു. ഇപ്പോൾ തുടരുന്ന പരിശോധനയിൽ കണ്ടെത്തുന്ന കാര്യങ്ങൾ വനം മന്ത്രിക്ക് സമർപ്പിക്കും.

Copyright © All rights reserved.idukkivartha Reg No.KL/03/0004672 | Newsphere by AF themes.
Translate »
error: Content is protected !!