April 18, 2026

Idukkionline

idukkivarthaonline

താമരശ്ശേരി ചുരത്തിൽ ഓടുന്ന കാറിന് തീപിടിച്ചു അപകടം

താമരശ്ശേരി ചുരത്തില്‍ 9-ാം വളവിന്റെയും 8 എട്ടാം വളവിന്റെയും ഇടയില്‍ കാര്‍ കത്തി നശിച്ചു. രാവിലെയോടെയാണ് സംഭവം. കല്‍പ്പറ്റയില്‍ നിന്നും ഫയര്‍ഫോഴ്‌സ് എത്തി തീയണക്കുന്നു.ചുരത്തില്‍ ഇപ്പോള്‍ ഗതാഗതം തടസ്സപ്പെട്ട അവസ്ഥയിലാണ്. ആളപായമില്ലെന്നാണ് പ്രാഥമിക വിവരം. കയറുകയായിരുന്ന കാറാണ് അപകടത്തില്‍പ്പെട്ടത്, കാറില്‍ ഉണ്ടായിരുന്നവര്‍ പെരിന്തല്‍മണ്ണ സ്വദേശികളാണെന്നാണ് ഫയര്‍ ഉദ്യോഗസ്ഥരില്‍ നിന്നും ലഭിക്കുന്ന പ്രാഥമിക വിവരം. കാറിനുള്ളില്‍ നിന്നും പുക ഉയരുന്നത് കണ്ട് ഇവര്‍ പുറത്ത് ഇറങ്ങുകയായിരുന്നു. ആളപായമില്ല.

You may have missed

Copyright © All rights reserved.idukkivartha Reg No.KL/03/0004672 | Newsphere by AF themes.
Translate »
error: Content is protected !!