കുമളിയിൽ മണ്ണ് മാഫിയയുടെ അഴിഞ്ഞാട്ടം രാത്രി 12 മണിക്ക് ഓട്ടൊ ഡ്രൈവറെയും കുടുംബാംഗളെയും വീട്ടിൽ കയറി ആക്രമിച്ചു പരിക്കേറ്റ വർ ആശുപത്രിയിൽ
കുമളി: മുരിക്കടിയിൽ നൂറ് കണക്കിന് ജനങ്ങൾ വസിക്കുന്ന ജനവാസ മേഘലയുടെ മുകളിലുള്ള വലിയ കുന്നിടിച്ച് രാത്രികാലങ്ങളിൽ ഭരണപക്ഷ ഒത്താശയോടെ വൻതോതിൽ മണ്ണെടുപ്പ് പുരോഗമിക്കുന്നത്. ജനങ്ങൾക്കാശ്രയമായ കോൺക്രീറ്റ് റോഡ് ടിപ്പർ ലോറികൾ മണൽ നിറച്ച് രാത്രികാലങ്ങളിൽ ഓടുന്നതിനാൽ പൂർണമായും തകർന്നു . മണ്ണ് മാഫിയയുടെ പ്രവർത്ത്നങ്ങൾ മൂലം നാട്ടുകാരുടെ ഉറക്കമില്ലാത്ത രാത്രികളാണ്. വേനൽ രൂക്ഷമായതോടെ പൊടിപടലം രൂക്ഷമാണ് കഴിഞ്ഞ ദിവസം രാത്രി റോഡ് ഇടിഞ്ഞതിനെ തുടർന്ന് ചോദ്യം ചെയ്ത നാട്ടുകാർക്കെതികം രോഷകുലരായി മണ്ണ് കടത്ത് സംഘം അക്രമത്തിനെത്തിയെങ്കിലും കുമളി പോലീസെത്തി രംഗം ശാന്തമാക്കി എന്നാൽ പോലീസ് തിരികെ പോയി മിനിറ്റുകൾക്കകം അക്രമി സംഘം കാറിലെത്തി വാക്ക് തർക്കമുണ്ടാക്കിയ ഓട്ടോ റിക്ഷ ഡ്രൈവർ റോബിന്റെ വീട്ടിലേക്ക് ഇരച്ചുകയറി. റോബിനെ അക്രമിക്കുന്നത് കണ്ട ഭാര്യ. റോബിന്റെ പ്രായം ചെന്ന മാതാവ് അഞ്ചും ആറും വയസുള്ള കുട്ടികൾ അലമുറയിട്ട് കരഞ്ഞതോടെ നാട്ടുകാർ ഓടിക്കൂടി . രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ അക്രമികൾ എത്തിയ കാർ തിരിക്കുന്നതിനിടെ കുഴിയിലേക്ക് മറിഞ്ഞു. അക്രമികൾ ഓടി രക്ഷപ്പെട്ടു. നാട്ടുകാർ ചേർന്ന് പരിക്കേറ്റ റോബിനെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. എന്നാൽ കേസെഴുതാനെത്തിയ പോലീസിന്റെ ഭാഗത്തു നിന്നും റോബിനുണ്ടായത് മോശം അനുഭവമാണ്. നാളുകളായി ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായ മണൽ മാഫിയയുടെ പ്രവർത്തനം ഭീതി സൃഷ്ടിക്കുകയാണ്. പോലീസ് റവന്യൂ പഞ്ചായത്ത് അധികൃതർക്ക് നിരവധി തവണ പരാതി നൽകിയെങ്കിലും കേട്ട ഭാവം നടിക്കുന്നില്ല എന്നാണ് നാട്ടുകാരുടെ പരാതി.
