May 31, 2026

Idukkionline

idukkivarthaonline

ചെമ്പൻകുളം ഗോപി വൈദ്യർ അനുസ്മരണ സമ്മേളനം നടന്നു കുമളിയിലെ സാംസ്കാരിക പ്രവർത്തകനും എഴുത്തുകാരനും എസ്എൻഡിപി യോഗത്തിന്റെ പീരുമേട് താലൂക്ക് പ്രസിഡണ്ടുമായിരുന്ന ചെമ്പൻകുളം ഗോപി വൈദ്യർ അനുസ്മരണയോഗം തേക്കടി ഫ്ലവർ ഷോ ഗ്രൗണ്ടിൽ നടന്നു.

കുമളി: പ്രമുഖ സാംസ്കാരിക പ്രവർത്തകനും എഴുത്തുകാരനും എസ്.എൻ.ഡി.പി യോഗം പീരുമേട് താലൂക്ക് പ്രസിഡന്റുമായിരുന്ന ചെമ്പൻകുളം ഗോപി വൈദ്യരെ അനുസ്മരിച്ച് സംഗമം സംഘടിപ്പിച്ചു. തേക്കടി ഫ്ലവർ ഷോ ഗ്രൗണ്ടിൽ നടന്ന അനുസ്മരണ സമ്മേളനം ശ്രദ്ധേയമായി.
തേക്കടി പുഷ്പമേള സംഘാടകസമിതി ജനറൽ കൺവീനർ ടി.ടി. തോമസ് അധ്യക്ഷത വഹിച്ച സമ്മേളനം ഫാദർ ജോസ് ആന്റണി ഉദ്ഘാടനം ചെയ്തു. എസ്.എൻ.ഡി.പി യോഗം പീരുമേട് താലൂക്ക് സെക്രട്ടറി കെ.പി. ബിനു അനുസ്മരണ പ്രഭാഷണം നടത്തി.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എം. വർഗീസ്, മുൻ പ്രസിഡന്റ് എം.എസ്. വാസു, റിട്ടയേർഡ് ഫോറസ്റ്റ് ഉദ്യോഗസ്ഥൻ പി.എച്ച്.എം. സലീം, എ.വി. മുരളീധരൻ, ബിജു ഡാനിയൽ, ഡോ. ബോബി എബ്രഹാം, സിന്ധു വിനോദ് എന്നിവർ അനുസ്മരണ പ്രഭാഷണങ്ങളിൽ പങ്കെടുത്തു.
അബ്ദുൽ റസാഖ് തയ്യാറാക്കിയ ചെമ്പൻകുളം ഗോപി വൈദ്യർ സ്മരണിക എസ്. സാബു പ്രകാശനം ചെയ്തു. എം.ഡി. പുഷ്കരൻ സ്വാഗതവും ഡോ. ജിനു നന്ദിയും രേഖപ്പെടുത്തി.
സമ്മേളനത്തിന് ശേഷം വിവിധ യൂണിറ്റുകളുടെ നേതൃത്വത്തിൽ കലാപരിപാടികളും അരങ്ങേറി.

Copyright © All rights reserved.idukkivartha Reg No.KL/03/0004672 | Newsphere by AF themes.
Translate »
error: Content is protected !!