October 14, 2026

രാജാക്കാട് സേ​നാ​പ​തി​യി​ൽ സ​ഹോ​ദ​ര​നെ യു​വാ​വ് വെ​ടി​വ​ച്ചു.

ഇടുക്കി: ഇടുക്കി സേനാപതി മാവർസിറ്റിയിൽ സഹോദരങ്ങൾ തമ്മിൽ മാദ്യപാനത്തിനിടെയുണ്ടായ വാക്ക്തർക്കം.അനുജൻ ജേഷ്ഠനെ വെടിവച്ചുവീഴ്ത്തി. സേനാപതി മാവർസിറ്റിയിൽ കൂനൻമാക്കലിൽ സാന്റോ വർ​​ഗ്​ഗീസ്(38) ആണ് ജേഷഠനായ സിബി ജോർജ്ജ്(42)നെ വെടിവച്ചുവീഴ്ത്തിയത്. സാന്റോ ഒളിവിൽ
ഇന്നലെ രാത്രിയിലാണ് സംഭവം. വീട്ടിലിരുന്ന് മദ്യപാനത്തിനുശേഷം അനുജനായ സാന്റോ സമീപവാസിയായ മോഹൻ എന്നയാളെ വീട്ടിലേക്ക് വിളിച്ചുകൊണ്ടുവന്നു. ഇത് ഇഷ്ടപ്പെടാതെ സിബി സാന്റോയുമായി വാക്ക് തർക്കത്തിലേർപ്പെട്ടു. ബഹളംകേട്ട് നാട്ടുകാർ എത്തുകയും പൊലീസിൽ വിവരമറിയിക്കുകയും ചെയ്തു.സംഭവസ്ഥലത്തെത്തിയ പൊലിസ് ഇരുവരോടും സംസാരിച്ച് ഒത്തുതീർപ്പാക്കി മടങ്ങിയതിനു ശേഷമാണ് ജീപ്പിനുള്ളിൽ കരുതിയിരുന്ന എയർ​ഗൺ എടുത്ത് സാന്റോ സിബിക്ക് നേരെ വെടിയുതിർത്തത്.
കഴുത്തിന് ആഴത്തിൽ മുറിവേറ്റ സിബിയെ അടിമാലി മോണിം​ഗ്സറ്റാർ ആശുപത്രിയിലെത്തിച്ചു. അപകടനില തരണം ചെയ്തുവെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

ഉടുമ്പൻചോല പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

Copyright © All rights reserved. | Newsphere by AF themes.