October 14, 2026

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ഉപേക്ഷിച്ചു പോയ അമ്മയും കാമുകനും അറസ്റ്റിൽ

നെടുമങ്ങാട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ഉപേക്ഷിച്ചു പോയ അമ്മയും കാമുകനും അറസ്റ്റില്‍.നെടുമങ്ങാട് കരിപ്പൂര്‍ സ്വദേശിനി മിനിമോള്‍, കാച്ചാണി സ്വദേശി ഷൈജു എന്നിവരെയാണ് വലിയമല പൊലീസ് അറസ്റ്റ് ചെയ്തത്.മിനിമോളുടെ ഭര്‍ത്താവ് ഗള്‍ഫിലായിരുന്നു.ഇയാൾ മടങ്ങിയെത്തുന്നതിന്റെ തലേന്നായിരുന്നു പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍മക്കളെ ഉപേക്ഷിച്ച്‌ മിനിമോള്‍ ഷൈജുവിനെ വിവാഹം ചെയ്തത്.നെടുമങ്ങാട് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

Copyright © All rights reserved. | Newsphere by AF themes.