വാല്‍പ്പാറയിലെ വാഹനാപകടം…. മരണം 9… നാല് പേരുടെ നില ഗുരുതരം…
പൊള്ളാച്ചി-വാൽപ്പാറ റോഡിലെ 13 -ാം ഹെയർപിൻ വളവിൽ വാഹനാപകടത്തില്‍ പത്ത് മലയാളികള്‍ക്ക് ദാരുണാന്ത്യം. മലപ്പുറത്തുനിന്ന് വിനോദയാത്രയ്ക്കെത്തിയ അധ്യാപക സംഘമാണ് അപകടത്തിൽപ്പെട്ടത്. പാങ് പള്ളിപ്പറമ്പ് GLP സ്കൂളിൽ നിന്ന് വിനോദയാത്രയ്ക്ക് പോയ അധ്യാപകരാണ് അപകടത്തിൽപ്പെട്ടത്.
അപകടസമയത്ത് വാഹനത്തിൽ ഡ്രൈവർ ഉൾപ്പെടെ 13 പേരുണ്ടായിരുന്നു എന്നാണ് വിവരം. പരുക്കേറ്റ 4 പേരുടെ നില ഗുരുതരമായി തുടരുകയാണ്. ഇവരെ പൊള്ളാച്ചിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 9 പേരുടെ മരണം സ്ഥിരീകരിച്ചു. അധ്യാപകരും കുടുംബവും ചേർന്നുള്ള യാത്ര സംഘമാണ് അപകടത്തിൽ പ്പെട്ടതെന്നാണ് വിവരം. യാത്ര പുറപ്പെട്ടത് മലപ്പുറം കോളത്തൂർ പോലീസ് ലിമിറ്റിൽ നിന്നുമാണ്. ഒരു ദിവസത്തെ വിനോദയാത്രക്ക് പുറപ്പെട്ടത് ഇന്ന് പുലർച്ചെ 3 മണിക്ക്. ഇന്ന് രാത്രി തിരിച്ചു എത്തേണ്ടതായിരുന്നു.
