April 19, 2026

Idukkionline

idukkivarthaonline

വണ്ടിപ്പെരിയാർ ആറു വയസ്സുകാരിയുടെ കൊലപാതകത്തിൽ വണ്ടിപെരിയാർ പൊലീസ് കുറ്റപത്രം സമർപ്പിച്ചു.

കേരളമനസ്സാക്ഷിയെ തന്നെ ഞെട്ടിച്ച
കൊലപാതക ഞങ്ങളിൽ ഒന്നായ വണ്ടിപ്പെരിയാർ ചുരക്കുളം എസ്റ്റേറ്റിലെ 6 വയസ്സുകാരിയുടെ കൊലപാതകത്തിൽ വണ്ടിപ്പെരിയാർ പോലീസ് കുറ്റപത്രം സമർപ്പിച്ചിരിക്കുകയാണ്.
തൊടുപുഴ പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ഇന്ന് രാവിലെ 10മാണിയോട് കൂടി കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്..
വണ്ടിപ്പെരിയാർ സർക്കിൾ ഇൻസ്പെക്ടർ റ്റി ടി സുനിൽകുമാർ ആയിരുന്നു കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥൻ,
രണ്ട് മാസങ്ങൾക്ക് ശേഷമാണ് കുറ്റപാത്രം സമർപ്പിക്കുന്നത്..

300 പേജുള്ള കുറ്റപത്രത്തിൽ 65 ഓളം സാക്ഷികളാണുള്ളത്,
പോലീസ് 250 ഓളം ആളുകളെ നേരിട്ട് കണ്ട് മൊഴിയെടുത്തിരുന്നു ഇതിൽ പ്രധാനമായും കൊലപാതകം, പീഡനം, കുട്ടികൾക്കെതിരായ അതിക്രമം, പ്രകൃതി വിരുദ്ധ പീഡനം, തെളിവു നശിപ്പിക്കൽ തുടങ്ങിയ ആറോളം കേസുകൾ ആണ് ചുമത്തിയിരിക്കുന്നത്.

ജൂൺ മുപ്പതാം തീയതി ആണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത് ,
ആറു വയസ്സുകാരിയായ കുട്ടിയെ ബലാത്സംഗത്തിന് ഇരയാക്കിയ ശേഷം അയൽ വാസിയായ പ്രതി അർജുൻ വീടിനുള്ളിലെ കഴുക്കോലിൽ
ഷാൾ ഉപയോഗിച്ച് കെട്ടിത്തൂക്കി കൊലപ്പെടുത്തി എന്നാണ് കേസ്…..

കഴിഞ്ഞമാസം ചുരക്കുളം എസ്റ്റേറ്റിലെ കൊലപാതകത്തിൽ ആലപ്പുഴ ബാർ അസോസിയേഷനിലെ അഡ്വക്കേറ്റ് സുനിൽ മഹേശ്വരൻ പിള്ളയെ സ്പെഷ്യൽ പ്രോസിക്യൂട്ടറായി സർക്കാർ നിയമിക്കുകയും ചെയ്തിരുന്നു.

ഇതിനിടയിൽ നിരവധിയായ ആളുകൾ എത്രയും വേഗം കുറ്റപത്രം സമർപ്പിക്കണം എന്നും
പോലീസ് പ്രതിയെ പ്രതിയെ സംരക്ഷിക്കാൻ വേണ്ടി മനപ്പൂർവ്വം താമസിക്കുന്നതാണ് എന്നുമുള്ള ആക്ഷേപവും ഉണ്ടായിരുന്നു.
ഇതിനൊക്കെ
മറുപടിയായി കൂടിയാണ് വണ്ടിപെരിയാർ പോലീസിന്റെ നേതൃത്വത്തിൽ പ്രതിയായ അർജുന് പരമാവധി ശിക്ഷ ലഭിക്കുന്നതിനുള്ള വകുപ്പുകൾ ചുമത്തി കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്………

You may have missed

Copyright © All rights reserved.idukkivartha Reg No.KL/03/0004672 | Newsphere by AF themes.
Translate »
error: Content is protected !!