March 2, 2026

Idukkionline

idukkivarthaonline

സഭാതർക്കം ഹൈക്കോടതി വിധി സ്വാഗതം ചെയ്യുന്നുവെന്ന് ഓർത്തഡോക്സ് സഭാ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ.

കോട്ടയം : ഓർത്തോഡോക്സ് – യാക്കാബായ സഭാതർക്കത്തിൽ സുപ്രിം കോടതി വിധി നടപ്പാക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടതിനെ സ്വാഗതം ചെയ്യുന്നതായി ഓർത്തഡോക്സ് സഭ സെക്രട്ടറി ബിജു ഉമ്മൻ പറഞ്ഞു.സഭാതർക്കത്തിൽ സ്വത്തു വകകൾ ഓർത്തോഡോക്സ് സഭയ്ക്ക് ഏൽപ്പിച്ചു നൽകുന്നതിൽ കാലതാമസം അരുതെന്ന് കോടതി ഉത്തരവിട്ടു. ക്രമസമാധാന പ്രശ്നത്തിന്റെ പേരിൽ സർക്കാർ കോടതി വിധി നടപ്പാക്കുന്നത് നീട്ടി വെയ്ക്കരുതെന്ന് കോടതി പറഞ്ഞു.       രാജ്യത്തെ നിയമങ്ങൾ നടപ്പാക്കാൻ ഏതൊരു സർക്കാരിനും ബാധ്യത ഉണ്ടെന്ന്  ക്രമസമാധാനത്തിൻ്റെ പേരിൽ കോടതി ഉത്തരവുകൾ നടപ്പാക്കാതെ ഇരുന്നാൽ, അത് ജുഡീഷ്യറിയോടുള്ള വെല്ലുവിളിയായേ കരുതാനാവൂ എന്നും വിധി നടപ്പാക്കാൻ താമസിക്കുമ്പോളാണ് ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാകുന്നതെന്നും നീതി നിഷേധത്തിനു സംസ്ഥാന സർക്കാർ കൂട്ടുനിൽക്കില്ലെന്ന് കരുതുന്നുവെന്നും അഡ്വ. ബിജു ഉമ്മൻ കോട്ടയത്ത് പറഞ്ഞു. കോടതി വിധി നടപ്പാക്കുന്നതിലെ കാലതാമസം ചൂണ്ടിക്കാട്ടി ഓർത്തോഡക്സ്‌ സഭ നൽകിയ ഹർജിയിലാണ് വിധിയുണ്ടായത്

Copyright © All rights reserved.idukkivartha Reg No.KL/03/0004672 | Newsphere by AF themes.
Translate »
error: Content is protected !!