October 15, 2026

കുമളി ക്രോസ് സംഘടന ഡയാലസിസിന് വിധേയരാകുന്ന നിർധന രോഗികൾക്ക് സൗജന്യ മരുന്നുകളും കിറ്റും വിതരണം ചെയ്യുന്ന പദ്ധതി ആരംഭിച്ചു.

സാമൂഹ്യ പ്രവർത്തന രംഗത്ത് നിശബ്ദ സേവനത്തിലൂടെ ശ്രദ്ധ നേടിയിരിക്കുകയാണ് കുമളി റൂറൽ ഓർഗനൈസേഷൻ ഓഫ് സോഷ്യൽ സർവീസ് എന്ന സംഘടന. സൗജന്യ ആംബുലൻസ് സേവനം, നിർധനർക്ക് ഭക്ഷ്യക്കിറ്റുകൾ, കിടപ്പു രോഗികൾക്ക് സഹായം തുടങ്ങി വിവിധ മേഖലകളിൽ ക്രോസ് അംഗങ്ങൾ ശ്രദ്ധേയമായ പ്രവർത്തനമാണ് നടത്തുന്നത്.
കിഡ്നി രോഗികൾക്ക് സ്വാന്തനമായി പുതിയ പദ്ധതിയാണ് ഇവർ ആരംഭിച്ചത്.
ഡയാലസിസിന് വിധേയരാകുന്ന നിർധന രോഗികൾക്ക് മരുന്നുകളും കിറ്റും സൗജന്യമായി വിതരണം ചെയ്യുന്ന പദ്ധതി പീരുമേട് എം.എൽ.എ വാഴൂർ സോമൻ ഉദ്ഘാടനം ചെയ്തു.

സംഘടനാ സെക്രട്ടറി ജോബി ജോസ് അധ്യക്ഷത വഹിച്ച യോഗത്തിൽ ക്രോസ് വോളണ്ടിയർമ്മാരായ , ബിജുപോൾ , ഷാജി അറയ്ക്കൽ, മജോ കാരി മുട്ടം, ബിബിൽ പുത്തൻപീടികയിൽ, മഹാൻ പി സി, ജയ് കുട്ടൻ , ബിജു കല്ലുകുളം, ബിജോയി ഇഞ്ചക്കാട്ടിൽ, ബിജു ബീനാസ് തുടങ്ങിയവർ സംസാരിച്ചു.

Copyright © All rights reserved. | Newsphere by AF themes.