April 19, 2026

Idukkionline

idukkivarthaonline

കുപ്രസിദ്ധ ബൈക്ക് മോഷ്ടാവ് വണ്ടിപെരിയാർ പോലീസ് അറസ്റ്റ് ചെയ്തു.

വണ്ടി പെരിയാർ :കുപ്രസിദ്ധ ബൈക്ക് മോഷ്ടാവും നിരവധി കേസുകളിലെ പ്രതിയുമായ തിരുവനന്തപുരം ബാലരാമപുരം സ്വദേശി യാസീനെ വണ്ടിപെരിയാർ പോലീസ് അറസ്റ്റ് ചെയ്തു. ഈ മാസം ഇരുപതാം തീയതി വണ്ടിപ്പെരിയാർ പശുമലയിൽ നിന്നും ബൈക്ക് മോഷണം പോയതായി ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടിയത്.

ഈ മാസം ഇരുപതാം തീയതിയാണ് കേസിന് ആസ്പദമായ സംഭവമുണ്ടായത്.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ നാലുമാസം വണ്ടിപ്പെരിയാർ മ്ലാമല പൂണ്ടികുളത്തെ ബന്ധുവീട്ടിൽ വീട്ടിൽ മറ്റൊരു കേസിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രതി ഈ മാസം 19 ാം തീയതി മ്ലാമലയിലും നിന്നു നടന്ന് വണ്ടിപ്പെരിയാർലേക്ക് രാത്രി വരുന്ന സമയത്ത് പശുമല ഗേറ്റിൽ സമീപം നിർത്തിയിട്ടിരുന്ന പൾസർ ബൈക്ക് കാണുകയും കൃത്രിമമായി വണ്ടി സ്റ്റാർട്ട് ചെയ്ത് തിരുവനന്തപുരത്തേക്ക് കൊണ്ടുപോകുകയായിരുന്നു.തുടർന്ന് പിറ്റേദിവസം ഇരുപതാം തീയതി ബൈക്കിന്റെ ഉടമ കലേഷ്കുമാർ വണ്ടിപെരിയർ പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിന്റെ ഭാഗമായി എത്തിയത് തിരുവനന്തപുരം ബാലരാമപുരത്ത് ആണ്.പ്രതിയായ യാസീൻ 21 നിരവധി ബൈക്ക് മോഷണക്കേസിലും കഞ്ചാവ് കടത്ത് കേസിലും മാല മോഷണക്കേസിലും പ്രതിയാണ് ഇതുകൂടാതെ തമിഴ്നാട്ടിൽ അടിപിടി കേസിലും പ്രതി ആയിട്ടുണ്ട്.
ഇങ്ങനെ ഇടുക്കി എസ്പിക്ക് ലഭിച്ച രഹസ്യവിവരത്തെ അടിസ്ഥാനത്തിൽ ഇന്നലെ രാത്രി തിരുവന്തപുരത്ത് വെച്ചാണ് വണ്ടിപ്പെരിയാർ സർക്കിൾ ഇൻസ്പെക്ടർ റ്റി ടി സുനിൽ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അതിസാഹസികമായി പ്രതിയെ പിടികൂടിയത്.
തുടർന്ന് ശനിയാഴ്ച രാവിലെ 10 മണിക്ക് തെളിവെടുപ്പിനായി വണ്ടിപ്പെരിയാർ പശുമല ഗേറ്റിന് സമീപം എത്തിച്ചു പിന്നീട് പ്രതി ഒളിവിൽ താമസിച്ചിരുന്നു മ്ലാമലയിലെ വീട്ടിലും തെളിവെടുപ്പ് നടത്തി. തുടർന്ന് പീരുമേട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു .ഏറെ പണിപ്പെട്ടാണ് പ്രതിയെ പിടികൂടിയത് എന്നും വലിയൊരു സംഘം ഇവരുടെ പിന്നിലുണ്ടെന്ന് വണ്ടിപ്പെരിയാർ പോലീസ് പറഞ്ഞു..
സി ഐ യോടൊപ്പം എസ് ഐ ജെഫി ജോർജ്,ജമാലുദീൻ കെ വി ,
എ എസ് ഐ രാജൻ കെകെ , രാജേന്ദ്രൻ കെ ജി , സി പി ഓ മാരായ രഞ്ജിത്ത് ബി നായർ, ഷിബു സി, ജോജി ജെയിംസ് ,എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.

You may have missed

Copyright © All rights reserved.idukkivartha Reg No.KL/03/0004672 | Newsphere by AF themes.
Translate »
error: Content is protected !!