October 15, 2026

അന്താരാഷ്ട്ര ടൂറിസ്റ്റ് കേന്ദ്രമായ കുമളി സമ്പൂർണ്ണ വാക്സിനേഷനിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ കുമളി ഗ്രാമ പഞ്ചായത്തും ആരോഗ്യ വകുപ്പിന്റെയും നേത്യത്തത്തിൽ കുമളിയിൽ മെഗാ വാക്സിൻ ക്യാമ്പ് സംഘടിപ്പിച്ചു.

കുമളി:കോവിഡ് മൂലം പ്രതിസന്ധിയിലായ ടൂറിസം മേഖല പുനരാരംഭിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തിന്റെ എല്ലാ ടൂറിസം കേന്ദ്രങ്ങളിൽ സമ്പൂർണ വാക്സിനേഷൻ നടത്തിവരികയാണ് ഇതിന്റെ ഭാഗമായാണ് കുമളിയിൽ പഞ്ചായത്തിന്റെയും ആരോഗ്യ വകുപ്പിന്റെയും നേത്യത്വത്തിൽ  ടൂറിസം മേഖലയിലുള്ളവർക്കും ഓട്ടോ ടാക്സി ട്രൈവർമാർക്കും   വ്യാപാര മേഖലയിലുള്ളവർക്കുമായി  മെഗാ വാക്സിൻ ക്യാമ്പ് സംഘടിപ്പിച്ചത്. കുമളി മേഖലിൽ ഏഴു ദിവസം നീണ്ടു നിൽക്കുന്ന ക്യാമ്പിലൂടെ സമ്പൂർണ വാക്സിനേഷനാണ് പഞ്ചായത്ത് ലക്ഷ്യമിടുന്നതെന്ന് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.എം.സിദ്ദിഖ് പറഞ്ഞു.ക്യാമ്പിൽ 900 പേർക്ക് ഇന്ന് വാക്സിൻ വിതരണം ചെയ്തു.
കുമളി ഗവർമെന്റ് സ്കൂളിൽ തുടങ്ങിയ ക്യാമ്പ് കുമളി പഞ്ചായത്ത് പ്രസിഡന്റ് ശാന്തി ഷാജി മോൻ ഉത്ഘാടനം ചെയ്തു. പരിപാടിയിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സൺസി മാത്യൂ , പഞ്ചായത്തംഗങ്ങളായ വിനോദ് ഗോപി , ജിജോ രാധാകൃഷ്ണൻ , നോളി ജോസഫ് , കബീർ, രജനി ബിജു, റ്റി.ഡി.പി സി ചെയർമാൻ ബാബു ഏലിയാസ് ,
ജനറൽ സെക്രട്ടറി സമൽ ശങ്കർ ,
മെഡിക്കൽ ഓഫിസർ ഗീതു വർഗ്ഗീസ്, മാടസ്വാമി, വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ജില്ലാ സെക്രട്ടറി ജോയ് മേകുന്നേൽ,വ്യാപാരി വ്യവസായി ഏകോപന സമിതി ഒന്നാംമൈൽ  യൂണിറ്റ് സെക്രട്ടറി റ്റി.റ്റി തോമസ് തുടങ്ങിയവർ പങ്കെടുത്തു.

Copyright © All rights reserved. | Newsphere by AF themes.