ഔട്ട് സ്റ്റാൻഡിങ് സ്റ്റുഡന്റ് അവാർഡ് ബ്ലെസ്സിൻ ജോർജ് വർഗീസിന്.
ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജിയുടെ
ഔട്ട് സ്റ്റാൻഡിങ് സ്റ്റുഡന്റ് അവാർഡ് വണ്ടന്മേട്, പുലിയന്മല , മുരുത്തോൻപാറ വർഗീസിന്റെ മകൻ
ബ്ലെസ്സിൻ ജോർജ് വർഗീസിന് ലഭിച്ചു. ഐ. ടി മേഖലയിലെ മികവ് പരിഗണിച്ചാണ് അവാർഡിന് തെരെഞ്ഞെടുത്തത്.
രാജ്യത്തെ വിവിധ കോളേജുകളിലെ ഏറ്റവും മിടുക്കരായ വിദ്യാർഥികളിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർഥികൾക്കാണ് ഈ അവാർഡ് നല്കപ്പെടുന്നത്.
എസ് അർ എം യൂണിവേഴ്സിറ്റിയിലെ
ബി.ടെക് കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥി ആയിരുന്നു ബ്ലസൻ ജോർജ്.
ദേശിയ, അന്തർദേശീയ തലങ്ങളിലെ വിവിധ മത്സരങ്ങളിൽ ബ്ലെസ്സിൻ മികച്ച നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്.
വണ്ടൻമേട് എസ്വ ഐ വർഗീസിന്റെയും ബിൻസിയുടെയും മകനാണ് ബ്ലെസ്സിൻ.
