സംസ്ഥാനത്ത് വീണ്ടും കോവിഡ് ആശങ്ക ഉയരുന്നു..!! സ്വർണ്ണം പണയം വയ്ക്കുന്നവർ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കുക..!!
ജനങ്ങൾ അറിഞ്ഞിരിക്കേണ്ട വളരെ പ്രധാനപ്പെട്ട രണ്ട് അറിയിപ്പുകൾ ആണ് ഇവിടെ പങ്കുവയ്ക്കുന്നത്. സംസ്ഥാനത്ത് കോവിഡിന്റെ ആശങ്ക വീണ്ടും ഉയർന്നിരിക്കുകയാണ്. ബക്രീദ് പ്രമാണിച്ച് ഞായർ, തിങ്കൾ, ചൊവ്വ എന്നീ ദിവസങ്ങളിൽ സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങൾ ഒഴിവാക്കിയിരുന്നു.സംസ്ഥാനത്തെ കോവിഡ് നിയന്ത്രണങ്ങളിൽ വീർപ്പുമുട്ടി കഴിഞ്ഞിരുന്ന ജനങ്ങൾക്ക് നിയന്ത്രണങ്ങൾ മാറ്റിയപ്പോൾ എത്രത്തോളം ആവേശമാണ് ഉണ്ടാക്കിയതെന്ന് പുതിയ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്കിൽ നിന്നും വ്യക്തമാകും. 11 ശതമാനത്തിനു മുകളിലാണ് നിലവിൽ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്.മൂന്നുദിവസം ജനങ്ങളെ അഴിച്ചു വിട്ടതോടെ കേരളത്തിൽ കോവിഡ് ശക്തമായി പിടിമുറുക്കുകയാണ്. ആയതിനാൽ വെള്ളിയാഴ്ച മൂന്നു ലക്ഷത്തോളം പേർക്ക് കോവിഡ് ടെസ്റ്റ് ചെയ്യുന്നതിന് സൗകര്യമൊരുക്കുമെന്ന് സർക്കാർ അറിയിച്ചു. വരുംദിവസങ്ങളിൽ കടുത്ത നിയന്ത്രണങ്ങൾ തുടരുമെന്നും സർക്കാർ അറിയിച്ചു.രാജ്യം കോവിഡ് ഭീഷണി നേരിടുമ്പോൾ നിയന്ത്രണങ്ങൾ ഒഴിവാക്കിയതിനെ സംബന്ധിച്ച് സുപ്രീം കോടതി സർക്കാരിനോട് വിശദീകരണം തേടിയിരുന്നു. ഇതിനു ശേഷമാണ് നിയന്ത്രണങ്ങൾ ശക്തമാക്കാൻ സർക്കാർ നടപടികൾ സ്വീകരിച്ചത്.
അടുത്ത പ്രധാന അറിയിപ്പ്, സ്വർണ്ണം പണയം വയ്ക്കുന്ന ആളുകൾ പ്രത്യേകം അറിഞ്ഞിരിക്കേണ്ടതാണ്. സാധാരണ ജനങ്ങൾ പെട്ടെന്ന് പണത്തിന് ആവശ്യം വരുമ്പോൾ വീടുകളിൽ സ്വർണ്ണം ഉണ്ടെങ്കിൽ അത് പണയം വച്ച് പണം സ്വീകരിക്കുകയാണ് പതിവ്.അതിനുശേഷം സാവധാനത്തിൽ പലിശ അടച്ച് കുറച്ചു നാളുകൾക്ക് ശേഷം തിരിച്ചെടുക്കുകയും ചെയ്യും. ഒരുപാട് നാളുകളായി പലിശ അടയ്ക്കാതെയും തിരിച്ച് എടുക്കാതെയും ഇരുന്നാൽ സ്വർണ്ണം ലേലത്തിൽ വയ്ക്കാൻ ധനകാര്യ സ്ഥാപനങ്ങൾക്ക് അധികാരമുണ്ട്.മുൻപ് ഇത്തരം ധനകാര്യസ്ഥാപനങ്ങൾ പണം വയ്ക്കുന്ന ആളുകൾക്ക് തിരിച്ചെടുക്കാൻ നൽകിയിരുന്ന കാലാവധിയിൽ ഇപ്പോൾ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മാറ്റം കൊണ്ടുവന്നിരിക്കുകയാണ്.മൂന്ന് മാസം പലിശ അടയ്ക്കാതിരുന്നാൽ മൂന്നുമാസം കഴിയുന്ന അടുത്ത ദിവസം തന്നെ പലിശയും മുതലും അടച്ച് ഇത് പുതുക്കി വയ്ക്കേണ്ടതാണ്. അല്ലാത്തപക്ഷം ഇത് കിട്ടാക്കടമായി കരുതി പണ്ടം ലേലത്തിന് വയ്ക്കാൻ ധനകാര്യ സ്ഥാപനത്തിന് അധികാരം കൊടുക്കുകയാണ് ആർബിഐ. ഈ പ്രതിസന്ധി ഘട്ടത്തിൽ സാധാരണ ജനങ്ങൾക്ക് വൻ തിരിച്ചടിയാണ് ഇതുവഴി വന്നിരിക്കുന്നത്.
