October 14, 2026

അയൽവാസിയായ വിട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ മധ്യവയസ്കൻ പിടിയിൽ

കഞ്ഞിക്കുഴി : മക്കുവള്ളി കൈതപ്പാറ കുടിയിരിപ്പിൽ മാത്യുവി (52)നെയാണ് കഞ്ഞിക്കുഴി പോലിസ് അറസ്റ്റ് ചെയ്തത്.
വീട്ടിൽ തനിച്ചായിരുന്ന തന്നെ ഇയാൾ
പീഡിപ്പിക്കുവാൻ ശ്രമിച്ചു എന്ന വീട്ടമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.
ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. കഞ്ഞിക്കുഴി സർക്കിൾ ഇൻപെക്ടർ സാം ജോസിൻ്റെ നിർദ്ദേശപ്രകാരം സബ്ബ് ഇൻപെക്ടർ ജോജോ മാത്യു എ.എസ്. ഐ.മാരായ വിജേഷ്, അജി, സീനിയർ സിവിൽ പോലിസ് ഓഫിസർമാരായ സാജു, സുരേഷ് എന്നിവരുടെ നേതൃത്വത്തിൽ ഉള്ള പോലിസ് സംഘം അണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്
പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Copyright © All rights reserved. | Newsphere by AF themes.