October 15, 2026

കേരളത്തിലേക്ക് കടക്കാൻ വ്യാജ ആർ.ടി.പി.സി.ആർ സർട്ടിഫിക്കറ്റ് തയാറാക്കി കൊടുക്കുന്ന സംഘം പിടിയിൽ.

വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് കടക്കാൻ ശ്രമിച്ച രണ്ട് പേരും സർട്ടിഫിക്കറ്റ് ഉണ്ടാക്കി നൽകുന്ന രണ്ടു പേരുമാണ് അറസ്റ്റിലായത്. കമ്പംമെട്ട് ചെക്ക് പോസ്റ്റിലൂടെയാണ് രണ്ട് പേർ വ്യാജ സർട്ടിഫിക്കറ്റുമായി അതിർത്തി കടക്കാൻ ശ്രമം നടത്തിയത്.ഇവരെ പിടികൂടിയതോടെയാണ് സർട്ടിഫിക്കറ്റ് വ്യാജമായി നിർമിച്ചു നൽകുന്ന രണ്ടു പേരെ കുറിച്ച് വിവരം ലഭിച്ചത്. കമ്പം, തേവാരത്തിനു സമീപം പന്നൈപുറത്തു നിന്നാണ് ഇവരെ കമ്പംമെട്ട് പൊലീസ് ഇന്‍സ്‌പെക്ടര്‍ സുനില്‍ കുമാറിന്‍റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്‌തത്. പ്രതികളില്‍ നിന്ന് രണ്ട് കമ്പ്യൂട്ടറുകളും രണ്ട് മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തു.

Copyright © All rights reserved. | Newsphere by AF themes.