October 15, 2026

അണക്കരയിൽ യുവാവിന്റെ കൈപ്പത്തി വെട്ടിയ കേസിലെ പ്രതി ജോമോളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

പ്രതി ജോമോളെ 11 മണിയോടെയാണ് അണക്കര ഏഴാംമൈലിൽ എത്തിച്ചു തെളിവെടുത്തത്. നാട്ടുകാരുടെ ആക്രമണ ഭീഷണി നിലനിന്നതിനാൽ പോലീസ് തന്ത്ര പരമായിട്ടാണ് ജോമോളെ എത്തിച്ച് തെളിവെടുപ്പു നടത്തിയത്. ഒരു സംഘം പോലീസുകാർ വീടിനു പരിസരത്ത് തമ്പടിക്കുകയും, മറ്റൊരു വാഹനത്തിൽ പ്രതിയുമായി വീടിന്റെ പിൻ ഭാഗത്തു വഴി എത്തി
വെട്ടാൻ ഉപയോഗിച്ച കത്തി വീടിന് സമീപത്തെ പറമ്പിൽ നിന്ന് കണ്ടെടുത്തു. ഇന്നലെ രാത്രി നെടുങ്കണ്ടം തൂക്കുപാലത്ത് വച്ചാണ് ജോമോളെ പോലീസ് അറസ്റ്റ് ചെയ്തത്. പാമ്പാടുംപാറയിലെ ബന്ധു വീട്ടിൽ ആയിരുന്നു ഇവർ ഒളിവിൽ കഴിഞ്ഞിരുന്നത്.
വ്യാഴാഴ്ച വൈകിട്ടാണ് വീടിന് സമീപം മാലിന്യം തള്ളിയതുമായി ബന്ധപ്പെട്ട തർക്കത്തിനിടെ അയൽവാസിയായ മനുവിനെ ജോമോൾ വെട്ടിയത്.
ഇരുകുടുംബങ്ങളും തമ്മിൽ മുൻപും തർക്കങ്ങൾ ഉണ്ടായിരുന്നു.
കൈപ്പത്തി തുന്നിച്ചേർക്കൽ ശസ്ത്രക്രിയക്ക് ശേഷം മനു എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്

Copyright © All rights reserved. | Newsphere by AF themes.