April 19, 2026

Idukkionline

idukkivarthaonline

മാലിന്യം തള്ളിയതിന് യുവാവിന്റെ കൈപ്പത്തി വെട്ടിമാറ്റിയ സംഭവം;പ്രതിയെ പോലീസ്പിടികൂടി

കുമളി: 1അണക്കര ഏഴാംമൈൽ കോളനിയിൽ മാലിന്യം തള്ളിയതിന്
യുവാവിന്റെ കെെപത്തി വെട്ടിമാറ്റിയ കേസിൽ പ്രതി പോലീസ് പിടിയിൽ.
അണക്കര ഏഴാംമൈൽ കോളനി പട്ടശേരിയിൽ ജോമോളാണ് നെടുങ്കണ്ടത്ത് നിന്നും പിടിയിലായത്.
വ്യാഴാഴ്ച വൈകിട്ട് ആറരയോടെയാണ് വീടിന് സമീപം മാലിന്യം തള്ളിയതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തിനിടെ പ്രതി ജോമോള്‍ അയല്‍വാസി മനുവിന്റെ കൈപ്പത്തി വെട്ടിമാറ്റിയത്. സംഭവം നടന്നതിന് തൊട്ടുപിന്നാലെ ജോമോളും കുടുംബവും സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടിരുന്നു. ഇവരുടെ ബന്ധുവീടുകളില്‍ പോലീസ് പരിശോധന നടത്തിയെങ്കിലും പ്രതിയെ കണ്ടെത്താന്‍ കഴിഞ്ഞില്ല. മൊബൈല്‍ ഫോണ്‍ വീട്ടില്‍വച്ച് തന്നെ സ്വിച്ച് ഓഫ് ചെയ്തതും അന്വേഷണത്തിന് തിരിച്ചടിയായി.
ജോമോള്‍ ജില്ലയ്ക്ക് പുറത്തേക്ക് രക്ഷപ്പെട്ടുവെന്ന നിഗമനത്തിലായിരുന്നു പോലീസ്.
എന്നാൽ ഈ കുടുംബവുമായി അടുപ്പം പുലർത്തിയിരുന്ന ഒരു യുവാവുമായി പോലീസ് ബന്ധം സ്ഥാപിച്ചാണ് പിടികൂടിയത്.
കുമളി സി.ഐ. സജീവ്കുമാർ ജെ.എസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.

You may have missed

Copyright © All rights reserved.idukkivartha Reg No.KL/03/0004672 | Newsphere by AF themes.
Translate »
error: Content is protected !!