October 15, 2026

നര്‍കോട്ടിക് സ്വകാഡ് രണ്ട് ലിറ്റർ ചാരായം പിടിച്ചെടുത്തു

കുമളി: ഉപേക്ഷിക്കപ്പെട്ട കെട്ടിടത്തില്‍ നിന്നും രണ്ട് ലിറ്റര്‍ ചാരായം കണ്ടെടുത്തു. ചക്കുപള്ളം ആറാം മൈലില്‍ നിന്ന് പോലീസ് നാര്‍ക്കോട്ടിക് സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് ചാരായം കണ്ടെടുത്തത്. കെട്ടിടത്തിന്റെ വെളിയില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു ചാരായം. ഇതിനൊപ്പം കുക്കറും കണ്ടെത്തിയിട്ടുണ്ട്. കേസില്‍ ആരെയും പോലീസ് പിടികൂടിയിട്ടില്ല.
ഇതര സംസ്ഥാനങ്ങളിലേക്ക് ചക്ക കയറ്റിയയയ്ക്കുന്ന സ്ഥലമാണിത്. ലോറി ഡ്രൈവര്‍മാര്‍ ഉള്‍പ്പെടെ ഇവിടെയെത്തുവര്‍ക്ക് ചാരായം വില്‍ക്കുന്നുവെന്ന രഹസ്യവിവരം ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ജില്ലാ പൊലീസ് മേധാവിയുടെ കീഴിലുള്ള പ്രത്യേക സ്‌ക്വാഡ് പരിശോധന നടത്തിയത്.

Copyright © All rights reserved. | Newsphere by AF themes.