കേരളത്തിലെക്ക് കടത്താൻ ശ്രമിച്ച എൺപത് കുപ്പി വിദേശമദ്യവുമായി രണ്ടു പേർ കുമളി എക്സൈസിന്റെ പിടിയിൽ . കുമളി ചെക്ക്പോസ്റ്റിലെ വാഹന പരിശോധനക്കിടയിലാണ് പിടിയിലായത് . വണ്ടിപ്പെരിയാർ സ്വദേശികളായ ക്രിസ്റ്റഫർ ആന്റണി, സെൽവകുമാർ എന്നിവർ പിടിയിലായത് .
എക്സൈസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ്
തമിഴ്നാട് കമ്പത്തു നിന്നും കേരളത്തിലെക്ക് കടത്താൻ ശ്രമിച്ച എൺപത് കുപ്പി വിദേശമദ്യം വാഹന പരിശോധനക്കിടെ കുമളി എക്സൈസ് പിടികൂടിയത്. വണ്ടിപ്പെരിയാർ അറണക്കൽ ഏ.വി റ്റി എസ്റ്റേറ്റ് ലൈൻസിലെ ക്രിസ്റ്റഫർ ആന്റണി, സെൽവകുമാർ എന്നിവരാണ് പിടിയിലായത് . ഇവർ സഞ്ചരിച്ച വാഹനവും കസ്റ്റഡിയിലെടുത്തു. ചെക്കു പോസ്റ്റിൻ പിടിപെടാതിരിക്കാൻ ഇവർ കുടുംബത്തോടൊപ്പമാണ് യാത്ര ചെയ്തത്.പ്രതികൾ കമ്പത്തു നിന്നും വാങ്ങിയ മദ്യം കേരളത്തിലെത്തിച്ച് മുന്നൂറു മുതൽ അഞ്ഞൂറു രൂപ വരെ ഈടാക്കിയാണ് വിൽപ്പന നടത്തിയിരുന്നത്. മുൻപും പല തവണ ഇവർ മദ്യം കുമളി വഴി കടത്തിയതായി പ്രതികൾ പറഞ്ഞു. പരിശോധനക്ക് കുമളി എക്സൈസ് ഇൻസ്പെക്ടർ വി.ജെ റോയി, ഉദ്യോഗസ്ഥൻമാരായ , രാജ്കുമാർ ബി., രവി വി , ബന്നി ജോസഫ്, സജി മോൻ ജി തുണ്ടത്തിൽ, അനീഷ് റ്റി.എ., നദീർ കെ.ഷംസ് , എന്നിവർ പരിശോധനക്ക് നേതൃത്ത്വം നല്കി. തൊണ്ടിയടക്കം തുടർ നടപടികൾക്കായി വണ്ടിപ്പെരിയാർ എക്സൈസ് ഇൻസ്പെക്ടർക്ക് കൈമാറി.
