October 14, 2026

കുമളി 66-ാം മൈൽ കരടിയുടെ ആക്രമണത്തിൽ ഒരാൾക്ക് പരുക്ക് . ഗുരുതരമായി പരുക്കു പറ്റിയ തൂകുംപറമ്പിൽ ചാക്കോച്ചനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു….

രാത്രി ഒൻപത് മണിയോടെയാണ് സംഭവം നടന്നത്. പണി കഴിഞ്ഞ് ചാകോച്ചൻ വീട്ടിലേക്ക് പോകും വഴിയായിരുന്നു കരടിയുടെ ആക്രമണത്തിനിരയായത് ഗുരുതരമായി പരിക്കേറ്റ ചാക്കോച്ചനെ ഉടൻ തന്നെ നാട്ടുകാർ ചേർന്ന് ആശുപത്രിയിലെത്തിച്ചു. ചാകോച്ചന്റെ വലതു കാലിന് എട്ടു കുത്തി കെട്ടിന്റെ മുറിവാണ് ഉള്ളത്. ഇത് കരടിയുടെ ആക്രമണത്തിൽ ഉണ്ടായതാണന്ന് ഡോക്ടർ പറഞ്ഞു.മുൻകാലങ്ങളിൽ ഈ സ്ഥലങ്ങളിൽ പുലിയുടെയും കാട്ടുപോത്തിന്റെയും.കരടിയുടെയും കണ്ടതായി നാട്ടുകാർ പറഞ്ഞു.എന്നാൽ ഇതു മറക്കാൻ ഫോസ്റ്റ് വൻ നീക്കങ്ങളാണ് നടത്തുന്നത്. സ്ഥലത്തെത്തിയ ഫോറസ്റ്റുകാർ ഇതെല്ലാം നിക്ഷേധിക്കുകയാണ് ചെയ്തത്. കരടിയുടെ ആക്രമണം മറക്കാൻ ഫോസ്റ്റ് വൻ നീക്കങ്ങളാണ് നടത്തുന്നത്. സ്ഥലത്തെത്തിയ ഫോറസ്റ്റ് ഉദ്യോഗസ്ഥർ ചാക്കോച്ചനെ അനുനയിപ്പിക്കാൻ ശ്രമിച്ചതായിയും ആരോണം ഉണ്ട് .

Copyright © All rights reserved. | Newsphere by AF themes.