October 14, 2026

കുമളി എക്സൈസ് ചെക്ക്പോസ്റ്റ് വഴി ടാറ്റാ സുമോയിൽ കടത്തിയ മദ്യവും നിരോധിത കീടനാശിനിയും പിടികൂടി

10 – 5 – 2021 തിയതി രാത്രി 8 മണിക്ക് തമിഴ് നാട്ടിൽ നിന്നും KL 27 5992 നമ്പർ ടാറ്റാ സുമോ കാറിൽ ഒളിപ്പിച്ച് കടത്തിയ 2.595 ലിറ്റർ മദ്യവും, 300 കിലോ നിരോധിത കീടനാശിനിയായ ഫുരി ഡാനും പിടിച്ചെടുത്തു. പത്തുമുറി മേപ്പാറ സ്വദേശികളായ മുത്തു കുമാർ (32), പ്രകാശ് (32) എന്നിവർ ചേർന്നാണ് മനുഷ്യന്റെ ആരോഗ്യത്തിന് വ്യാപക ഹാനികരം വരുത്തുമെന്നതിനാൽ കേരളത്തിൽ നിരോധിച്ചിട്ടുള്ള കീടനാശിനി ഫുരിഡാൻ കടത്തികൊണ്ട് വന്നത്. കീടനാശിനികൾ കൃഷി വകുപ്പിന് തുടർ നടപടികൾക്കായി കൈമാറി. മദ്യം കടത്തികൊണ്ട് വന്നതിന് പ്രതികളുടെ പേരിൽ അബ്കാരി കേസെടുത്തു. കൂടുതൽ അന്വേഷണങ്ങൾക്കായി പ്രതികളെയും തൊണ്ടിമുതലുകളും വാഹനവും വണ്ടിപ്പെരിയാർ എക്
സൈസ് റെയിഞ്ചാ ഫീസിലേയ്ക്ക് കൈമാറി. എക്സൈസ് ഇൻസ്പെക്ടർ വി.ജെ. റോയ്, പ്രിവന്റീവ് ഓഫീസർമാരായ രവി വി., രാജ്കുമാർ ബി., സജിമോൻ ജി. തുണ്ടത്തിൽ, സിവിൽ എക്സൈസ് ഓഫീസർ അനീഷ് റ്റി.എ. എന്നിവർ ചേർന്നാണ് കേസ് കണ്ടെടുത്തത്. പ്രതികളെ ഇന്ന് പീരുമേട് കോടതിയിൽ ഹാജരാക്കും

Copyright © All rights reserved. | Newsphere by AF themes.