October 14, 2026

കുമളി എക്സൈസ് ചെക്ക് പോസ്റ്റിൽ വീണ്ടും കഞ്ചാവ് വേട്ട.വിദ്യാർത്ഥികളുൾപ്പെടെയുള്ളവർക്ക് ചെറു പൊതികളാക്കി വിൽക്കുവാനായി കൊണ്ട് വന്നതാണ് പിടിച്ചെടുത്ത കഞ്ചാവ്

മുണ്ടക്കയം കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപ്പന നടത്തിവരുന്ന മുണ്ടക്കയം സ്വദേശികളായ തടത്തിൽ വീട്ടിൽ നാരായണൻ മകൻ റെജി , കല്ലു തൊട്ടി പുരയിടം വീട്ടിൽ കുഞ്ഞുമോൻ മകൻ ഷാജൻ കൊച്ചു ചെറുക്കൻ എന്നിവർ കുമളി എക്സൈസ് ചെക്ക്പോസ്റ്റ് വഴി തമിഴ്നാട്ടിൽ നിന്നും 1.100 KG. ഉണക്ക കഞ്ചാവ് കടത്തികൊണ്ട് വന്നത് എക്സൈസ് ഉദ്യോഗസ്ഥർ പിടികൂടി. പ്രതികൾ രണ്ട് പേരും നിരവധി കഞ്ചാവ് മോഷണ കേസുകളിൽ പ്രതികളാണ്. വിദ്യാർത്ഥികളുൾപ്പെടെയുള്ളവർക്ക് ചെറു പൊതികളാക്കി വിൽക്കുവാനായി കൊണ്ട് വന്നതാണ് പിടിച്ചെടുത്ത കഞ്ചാവ്. തമിഴ്നാട് കമ്പത്ത് നിന്നുമാണ് കഞ്ചാവ് വാങ്ങിച്ചത്. കഞ്ചാവ് നൽകിയ ആളെക്കുറിച്ച് അന്വേഷണം നടത്തി വരികയാണ്. കുമളി എക്സൈസ് ഇൻസ്പെക്ടർ വി. ജെ. റോയി, പ്രിവന്റീവ് ഓഫീസർമാരായ രാജ്കുമാർ ബി., രവി വി., സേവ്യർ പി.ഡി. സിവിൽ എക്സൈസ് ഓഫീസർ അനീഷ് റ്റി. എ. എന്നിവർ പരിശോധനക്ക് നേതൃത്ത്വം നല്കി. പ്രതികളെയും തൊണ്ടിയും കേസ് റെക്കാർഡുകളും വണ്ടിപ്പെരിയാർ എക്സൈസ് റെയിഞ്ചാ ഫീസിലേയ്ക്ക് തുടർ അന്വേഷണങ്ങൾക്കായി കൈമാറി

Copyright © All rights reserved. | Newsphere by AF themes.