October 14, 2026

അണക്കരയ്ക്കു സമീപം നിയന്ത്രണം വിട്ട കാർ കുഴിയിലേക്ക് മറിഞ്ഞ് ഒരാൾക്ക് പരിക്കേറ്റു.

ചക്കുപള്ളം അരമനപ്പടിയിൽ ആണ് അപകടം നടന്നത്. തെറ്റായ ദിശയിൽ എത്തിയ ബൈക്കിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ചു മാറ്റുന്നതിനിടെ അപകടം സംഭവിക്കുകയായിരുന്നു.ഉച്ചകഴിഞ്ഞ് 3 മുക്കാലോടെ അണക്കരക്കും ചക്കുപളളം ആറാം മൈലിനും ഇടയിൽ ഗത്സിമോൻ അരമനയ്ക്കു സമീപമാണ് അപകടം നടന്നത്. ആറാം മയിൽ നിന്നും കട്ടപ്പനക്ക് പോകാനായി വരികയായിരുന്ന കാർ തെറ്റായ ദിശയിൽ എതിരെവന്ന ബൈക്കിൽ ഇടിക്കാതിരിക്കാനായി വെട്ടിക്കുന്നതിനിടെ റോഡിൽ നിന്നും സമീപത്തെ ഏല തോട്ടത്തിലേക്ക് മറിയുകയായിരുന്നു. ചക്കുപള്ളം സ്വദേശി എബി തോമസ് ആണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ഇദ്ദേഹം നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. അപകടത്തിൽ വാഹനത്തിന് സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.

Copyright © All rights reserved. | Newsphere by AF themes.