വീട് കുത്തിതുറന്ന് ഒരു ലക്ഷം രൂപയും ആറു പവൻ സ്വർണവും കവർന്നു
വണ്ടൻമേട്: വീട് കുത്തിതുറന്ന് ഒരു ലക്ഷം രൂപയും ആറു പവൻ സ്വർണവും കവർന്നു .പുറ്റടി രാജാ കണ്ടത്തിനു സമീപം കെ.വി.ആർ. എസ്‌റ്റേറ്റ് ഡാർവിന്റെ വീടിന്റെ പൂട്ടു തകർത്താണ് മോഷണം നടന്നത് . വീട്ടിൽ 23ന് വൈകിട്ട് മൂന്നരയ്ക്കുശേഷമാണ് മോഷണം നടന്നതെന്നാണ് പരാതി. ബുധനാഴ്ച രാവിലെയാണ് മോഷണം നടന്നത് ശ്രദ്ധയിൽപെട്ടത്. തുടർന്ന് വണ്ടൻമേട് പൊലീസിൽ പരാതി നൽകി. പൊലീസ് അന്വേഷണമാരംഭിച്ചു.
