October 14, 2026

കുമളി പഞ്ചായത്ത് ഓഫീസിലെ ക്ലർക്ക് അജിത് കുമാറിനെ 10000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ഇടുക്കി വിജിലൻസ് പോലീസ് ട്രാപ്പിൽ പെടുത്തി പിടികൂടി. അറസ്റ്റ് ചെയ്ത പ്രതിയെ മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ ഹാജരാക്കി.പ്രതിയെ മൂവാറ്റുപുഴ വിജിലൻസ് ജഡ്ജി ജോബിൻ സെബാസ്റ്റ്യൻ മാർച്ച് 24 വരെ മൂവാറ്റുപുഴ സബ് ജയിലിലേക്ക് റിമാൻ്റ് ചെയ്തു.

ഇടുക്കി കട്ടപ്പന മേച്ചേരി വീട്ടിൽ കൃഷ്ണൻ ചെട്ടിയാരുടെ മകനാണ് 46 കാരനായ അജിത് കുമാർ.
കുമളി ചെങ്കര കുരിശുമല പുതവൽ വീട്ടിൽ രങ്കരാജിൻ്റെ മകൻ വിജയകുമാറിൻ്റെ പരാതിയെത്തുടർന്നാണ് പ്രതി അജിത് കുമാരിനെ കൈക്കൂലി കേസ്സിൽ അറസ്റ്റു ചെയ്തത്.
വിജയകുമാറിൻ്റെ എലകൃഷി ആവശ്യത്തിനായി 6 സെൻ്റ് സ്ഥലത്ത് കുഴൽ കിണറും മോട്ടോർ പുരയും നിർമ്മിച്ചിരുന്നു. മോട്ടോർ പുരയ്ക്ക് നമ്പറിട്ട് കരൻ്റ് കണക്ഷൻ വേണമായിരുന്നു. ഇതിനായി നമ്പരിടുന്നതിന് പഞ്ചായത്ത് ഓഫീസിലെത്തിയ വാദിയോട് 15000 രൂപ അജിത് കുമാർ കൈക്കൂലി ആവശ്യപ്പെട്ടു. 5000 രൂപ ആദ്യം വാങ്ങിയെടുത്തു. രണ്ടാം ഗഡുവാങ്ങുമ്പോഴാണ് വിജിലൻസ് പിടികൂടുന്നത്.
ഏലം കൃഷി നനക്കുന്നതിന് വെള്ളം ലഭിക്കുവാനാണ് വാദി കുഴൽ കിണർ നിർമ്മിച്ചത്.
വിജിലൻസ് DYSP VR രവികുമാറിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണു് പ്രതി അജിത് കുമാറിനെ അറസ്റ്റ് ചെയ്തത്.കൈക്കൂലി വാങ്ങുന്നതിനിടെ
വിജിലൻസ് അറസ്റ്റ് ചെയ്ത കുമളി പഞ്ചായത്തിലെ ക്ലർക്ക് അജികുമാറിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. മുവാറ്റുപുഴ വിജിലൻസ് കോടതിയുടേതാണ് നടപടി. കുമളി സ്വദേശിയായ ഏലം കർഷകനിൽ നിന്ന്
തോട്ടത്തിൽ നിർമ്മിച്ച പമ്പ് ഹൗസിന് കെട്ടിട നമ്പർ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് 15000 രൂപയാണ് അജികുമാർ കൈക്കൂലി ആവശ്യപ്പെട്ടിരുന്നത്.
5000 രൂപ നാല് ദിവസം മുൻപ് കൈപറ്റുകയും ചെയ്തു. വിജിലൻസ് നിർദേശ പ്രകാരം പരാതികാരൻ നൽകിയ മഷി പുരട്ടിയ നോട്ടുകൾ സ്വീകരിക്കുന്നതിനിടെയാണ് ഇന്നലെ അജികുമാർ പിടിയിലായത്.

Copyright © All rights reserved. | Newsphere by AF themes.