October 14, 2026

കെ കെ .ജയചന്ദ്രന്റെ മകന്റെ കാറ് അപകടത്തിൽ പെട്ടു.

ഉച്ചക്ക് ശേപുളിയൻമല സ്വാമിപ്പടിക്ക് സമീപം കാറും പിക്ക് അപ് ലോറിയും കൂട്ടിയിടിച്ചു.അപകടത്തിൽ പരിക്കേറ്റ രണ്ട് പേരേ കട്ടപ്പനയിലേ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു ഉച്ചക്ക്ഷം ശേഷം3 മണിയോടെയാണ് അപകടം നടന്നത്.കുമളി ഭാഗത്തു നിന്നും വന്ന കാറ് എതിരേ വന്ന പിക് അപ്പ് ലോറിയിൽ ഇടിക്കുകയായിരുന്നു. ഉടൻ തന്നേ അപകടത്തിൽ പരിക്കേറ്റവരേ കട്ടപ്പനയിലേ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിക്കപ്പിൻ്റെ മുൻഭാഗം പൂർണ്ണമായി തകർന്നു. കാറിൽ എയർ ബാഗ് ക്രമീകരണമുണ്ടായിരുന്നത് അപകടത്തിൻ്റെ ആക്കം കുറച്ചു.കൂടാതെ കട്ടപ്പനയിൽ നിന്നും ഫയർഫോഴ്സ് എത്തിയാണ് പിക്കപ്പിലുണ്ടായിരുന്ന ആടുകളേ പുറത്തെത്തിച്ചത്. വണ്ടൻമേട് പോലീസ് സ്ഥലത്തെത്തി വേണ്ട നടപടികൾ സ്വീകരിച്ചു.

Copyright © All rights reserved. | Newsphere by AF themes.