October 14, 2026

വിസാ തട്ടിപ്പ് കേസിൽ പ്രതിയായ ആലപ്പുഴ സ്വദേശിനിയെ കട്ടപ്പന പോലീസ് അറസ്റ്റ് ചെയ്യ്തു. കട്ടപ്പന സ്വദ്ദേശി നൽകിയ പരാതിയിലാണ് ആലപ്പുഴ ചേർത്തല സ്വദ്ദേശിനിയായ വിദ്യാ പയസി നെ പോലീസ് അറസ്റ്റ് ചെയ്യ്തത്.

2019 ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 27 പേരിൽ നിന്നും ഇസ്രായേലിലേക് പോവാൻ വിസ തയ്യാറാക്കി നൽകാം എന്ന് വിശ്വസിപ്പിച്ചാണ് വിദ്യയുൾപ്പെടുന്ന സംഘം പണം തട്ടിയത്. 1 കോടി 30 ലക്ഷം രൂപാ ഇവർ തട്ടിയെടുത്തു എന്നാണ് പരാതി.കട്ടപ്പന സ്വദ്ദേശിനിയായ പൂതക്കുഴിയിൽ ഫിലോമിന നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം തുടങ്ങിയതോടെ പ്രതിയായ വിദ്യാ വിദേശത്തേക്ക് കടക്കുകയായിരുന്നു. തുടർന്ന് എയർപോട്ടുകൾ കേന്ദ്രീകരിച്ച് പോലീസ് ലുക്ക്ഔട്ട് നോട്ടിസും നൽകിയിരുന്നു. കഴിഞ്ഞ ദിവസം അബുദാബിയിൽ നിന്നും ബാംഗ്ലൂരു എയർപോർട്ടിലെത്തിയപ്പോഴാണ് പ്രതി പിടിയിലാകുന്നതും. കൈപ്പറ്റിയ തുക വിദ്യയുടെ സഹോദരി സോണിയുടെയും ബന്ധുമായ തോമസിന്റെ അകൗണ്ടുകളിലേക്കാണ് നിഷേപിച്ചത്. കേസിൽ ഇവർ രണ്ടും മൂന്നും പ്രതികളാണ്. കൂട്ടു പ്രതികളായ കണ്ണൂർ സ്വദ്ദേശി അംനാസ് തലഗ്ഗേരി സ്വദേശികളായ മുഹമ്മദ്ദ് ഒനാസീസ്, അഫ്‌സീർ എന്നിവർക്കായും പോലീസ് അന്വേഷണം ഊർജിതമാക്കി. കട്ടപ്പന കോടതിയിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്യ്തു.

Copyright © All rights reserved. | Newsphere by AF themes.