October 14, 2026

45ാം ഇടുക്കി ജില്ലാ ജൂനിയർ പുരുഷ- വനിതാ കബഡി ചാമ്പ്യൻഷിപ്പ് അണക്കരയിൽ നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ജിജി കെ ഫിലിപ്പ് ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്തു

കോട്ടയം മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന ജൂനിയർ പുരുഷ-വനിതാ കബഡി ചാമ്പ്യൻഷിപ്പിന് മുന്നോടിയായി മികച്ച താരങ്ങളെ കണ്ടെത്തുന്നതിനാണ് ജില്ലാ ചാംപ്യൻഷിപ്പ് നടത്തുന്നത്. അണക്കര ടൊർണാഡോസ് ഗ്രൗണ്ടിൽ ആരംഭിച്ച കബഡി ചാമ്പ്യൻഷിപ്പ് ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ജിജി കെ ഫിലിപ്പ് ഉദ്ഘാടനം ചെയ്തു.കബഡി അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് ഡേവിസ് തോമസ് ഉദ്ഘാടന ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗം സാബു കുറ്റിപ്പാലക്കൽ സ്വാഗതം ആശംസിച്ചു. ജില്ലാ സെക്രട്ടറി രമേശ് കുമാർ, ഭാരവാഹികളായ കിഷോർ പി ഗോപിനാഥ്, ലിജോ ജോസഫ്, മുൻ മെഡൽ ജേതാവ് അക്ഷയ സൂസൻ തോമസ്, ഷുഹൈബ്,  ഐപ്പ് ജോസഫ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു

Copyright © All rights reserved. | Newsphere by AF themes.