പ്രധാന മന്ത്രി ജൻ ഔഷധി ദിവാസ് ആചരിക്കുന്നതിൻ്റെ ഭാഗമായി കുമളി സഹ്യജ്യോതി ആർട്സ് & സയൻസ് കോളേജിലെ വിദ്യാർത്ഥിനികൾക്കായി ബോധവൽക്കരണ ക്ലാസ്സും സൗജന്യ സാനിറ്ററി നാപ്കിനുകളും നല്കി
കുറഞ്ഞവിലയിൽ മരുന്നുകൾ വിതരണം ചെയ്ത് സാധാരണക്കാരായ രോഗികൾക്ക് കൈത്താങ്ങായി പ്രവർത്തിക്കുന്ന കേന്ദ്ര ഗവൺമെന്റിന്റെ സംരംഭവമാണ് പ്രധാനമന്ത്രി ഭാരതീയ ജൻ ഔഷധി കേന്ദ്രം.മാർച്ച് 1 മുതൽ 7 വരെ രാജ്യത്ത് കേന്ദ്ര സർക്കാരിൻ്റെ നേതൃത്വത്തിൽ ജൻ ഔഷധി ദിവാസ് ആചരിക്കുന്നതിൻ്റെ ഭാഗമായിട്ട് പെൺകുട്ടികൾക്ക് സൗജന്യമായി സാനിറ്ററി നാപ്കിനുകൾ , ബോധവൽക്കരണ ക്ലാസുകൾ, സൗജന്യ മെഡിക്കൽ ക്യാമ്പുകൾ,വയോധികർക്ക് സൗജന്യ അഡല്റ്റ് ഡയപ്പർ, തുടങ്ങി വിവിധ പരിപാടികളാണ് നടത്തുന്നത്.കുമളി ജൻ ഔഷധി കേന്ദ്രത്തിന്റെ നേതൃതത്തിൽ സഹ്യജോതി ആർട്സ് & സയൻസ് കോളേജിലെ വിദ്യാർത്ഥിനികൾക്ക് ബോധവത്ക്കരണ ക്ലാസ്സും , സൗജന്യ സാനിറ്ററി നാപ്കിനുകളുടെ വിതരണവും നടന്നു. നിലവിലുള്ള പല സാനിറ്ററി നാപ്കിനുകൾ പരിസ്ഥിതിക്ക് ബാധ്യതയാകുമ്പോൾ ഓക്സിജനുമായി പ്രവർത്തിച്ച് മണ്ണിൽ അലിഞ്ഞു ചേരുന്ന ഒരു ബയോഡീഗ്രേഡബിൾ വിഭാഗത്തിൽപ്പെട്ട നാപ്കിനുകൾ ആണ് കുട്ടികൾക്കായി വിതരണം ചെയ്തത്. വിപണിയിൽ വെറും ഒരു രൂപ മാത്രം വിലയുള്ള നാപ്കിനുകൾ ഭാരതീയ ജൻ ഔഷധി കേന്ദ്രങ്ങളിൽ നിന്നും ലഭ്യമാണ്. പരിപാടിയിൽ കുമളി ജൻ ഔഷധി കേന്ദ്രത്തിന്റെ പ്രവർത്തകരായ ജിനു ദേവസ്യ, ജെയ്സൺ ഏബഹാം, എൻ. സദാശിവൻ, അനു മറിയം , രഞ്ജിത്ത് കുമാർ , ജോതി ലക്ഷ്മി, ജാൻസി ജോസ് , വിനീത് ജെ., രാജി ചാൾസ് , ബിനോജ് വി.പി., തുടങ്ങിയവർ നേതൃത്തം തല്കി.
