തേക്കടിചക്കുപള്ളം ശുദ്ധജല വിതരണ പദ്ധതി, പ്രയോജന,രഹിതമെന്ന് കർഷക കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് ആൻ്റണി കുഴിക്കാട്ട് ,കോടികൾ ചിലവഴിച്ച പദ്ധതിയാണ് സർക്കാരിൻ്റെയും ,ഉദ്യോഗസ്ഥരുടെയും അനാസ്ഥ, മൂലം വർഷങ്ങളായി,പ്രയോജന രഹിതമായി കിടക്കുന്നത്
ചക്കുപള്ളം ഗ്രാമപഞ്ചായത്തിൻ്റെ പതിനഞ്ച് വാർഡുകളിലും -കുമളി, വണ്ടൻമേട് പഞ്ചായത്തുകൾ, ഭാഗികമായും വെള്ളം എത്തിക്കാൻ, കോടികൾ ചിലവഴിച്ച പദ്ധതിയാണ് സർക്കാരിൻ്റെയും ,ഉദ്യോഗസ്ഥരുടെയും അനാസ്ഥ മൂലം വർഷങ്ങളായി,പ്രയോജനരഹിതമായി കിടക്കുന്നത്, 248 ടാപ്പിലൂടെ വെള്ളം കൊടുത്തു കൊണ്ടിരുന്നതു് ഇപ്പോൾ മുപ്പതിൽ താഴെ ടാപ്പിലൂടെമാത്രമാണ് വെള്ളം ലഭിക്കുന്നത് വേനൽ കനക്കുമ്പോൾ തേക്കടി വെള്ളത്തെ മാത്രം ആശ്രയിച്ചു കഴിയുന്ന ആയിരകണക്കിന് കുടുംബങ്ങൾ ചക്കുപള്ളത്ത് ഉണ്ട് പ്രധാന വിതരണ ടാങ്ക് ഒട്ടകത്തലമേട്ടിലും ,രണ്ടാമത് അണക്കര ഗവൺമെൻ്റ് സ്ക്കൂളിന് അടുത്തായി സ്ഥാപിച്ച ടാങ്കുമാണ് കൂടാതെ ആനവിലാസം മേഖലയ്ക്ക് വേറെയും ടാങ്കുണ്ട് ഇതിൽ ഒന്നിലും വർഷങ്ങളായി വെള്ളം എത്തുന്നില്ല. വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരുടെ അനങ്ങാപ്പാറ നയമാണ് ഇതിന് കാരണം അണക്കര, ചെല്ലാൻ കോവിൽ, കുങ്കിരിപ്പെട്ടി, മദയഗിരി, വലിയ പാറ, മേനോൻ മേട് മാങ്ക വല, സുൽത്താൻ കട ഉൾപ്പടെ ഒരു സ്ഥലത്തും വെള്ളം എത്തുന്നില്ല, എന്നാൽ, നോക്കുകുത്തികളായി നിൽക്കുന്ന ഓരോ ടാപ്പിനും പഞ്ചായത്തിൽ നിന്നും വാട്ടർ അതോറിറ്റി കരം പിരിവ് നടത്തുന്നു, ജനങ്ങൾ ഹൗസ് കണക്ഷൻ എടുക്കാൻ തയ്യാറാണ് ,കൊടുക്കാൻ ഉദ്യോഗസ്ഥർ തയ്യാറല്ല, അതിരൂക്ഷമായ ഈ വേനൽ സമയത്ത് ഉദ്യോഗസ്ഥർ ഉണർന്ന് പ്രവർത്തിച്ചില്ലായെങ്കിൽ വാട്ടർ അതോറിറ്റി ആഫിസ് ഉപരോധം ഉൾപ്പടെയുള്ള സമരമാർഗ്ഗങ്ങളിലേയ്ക്ക് കടക്കുമെന്ന് ആൻ്റണി കുഴിക്കാട്ട് പറഞ്ഞു
