March 2, 2026

Idukkionline

idukkivarthaonline

KPL – ഫുട്ബോൾ മത്സരങ്ങളുടെ live streaming, youtube-ലും, Facebook-ലും

KPL – ഫുട്ബോൾ മത്സരങ്ങളുടെ live streaming, youtube-ലും, Facebook-ലും

കേരള ഫുട്ബോൾ അസോസിയേഷന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന,
RAMCO കേരളാ പ്രീമിയർ ലീഗ് ഫുട്ബോൾ മത്സരങ്ങളുടെ ഏഴാം സീസണിലെ ആദ്യ മത്സരം 06-03-2021, വെള്ളിയാഴ്ച 4pm മുതൽ എറണാകുളം മഹാരാജാസ് സ്റ്റേഡിയത്തിൽ നിന്നും ലൈവ് സ്ട്റീമിംഗ് ചെയ്യപ്പെടുന്നു.

ആദ്യമത്സരം കേരള യുണൈറ്റഡ് ഫുട്ബോൾ ക്ലബും(KUFC) കോവളം ഫുട്ബോൾ ക്ലബും(KFC) തമ്മിലാണ്.

Youtube Channel( ഇംഗ്ലീഷ് കമന്ററി)
https://www.youtube.com/channel/UCZnoXxIwsRVRXZ3oZctsLXQ

Facebook( മലയാളം കമന്ററി)
https://www.facebook.com/indiasportscast

കേരള ബ്ലാസ്റ്റേഴ്സ്, ഗോകുലം തുടങ്ങിയ കേരളത്തിലെ പ്രമുഖ 12 ടീമുകൾ മാറ്റുരയ്ക്കുന്ന ലീഗ് മത്സരങ്ങൾ, കോവിഡ് പശ്ചാത്തലത്തിൽ, 2 ഗ്രൂപ്പുകളായി, ശനി-ഞായർ ദിവസങ്ങളിലായി എറണാകുളത്തും തൃശ്ശൂരും ആയാണ് നടത്തുന്നത്.
എറണാകുളത്ത് ശനിയാഴ്ച നാലുമണിക്കും തൃശ്ശൂരിൽ ഞായറാഴ്ച 7 മണിക്കും ആയാണ് മത്സരങ്ങൾ നടത്തപ്പെടുന്നത്.

വിദേശ ക്ലബ്ബായ ഷെഫീൽഡ് യൂണൈറ്റഡിന്റെ ഉടമസ്ഥതയിൽ മലപ്പുറം കേന്ദ്രമാക്കി ആരംഭിച്ചിരിക്കുന്ന നവാഗതരായ കേരള യുണൈറ്റഡ് FC- യും, വിജയം ലക്ഷ്യമിട്ട് മൂന്നാം പ്രാവശ്യം അങ്കത്തിനെത്തുന്ന കോവളം യുണൈറ്റഡും തമ്മിലാണ് ആദ്യ മത്സരം.

രണ്ട് ഗ്രൂപ്പുകളിലുമായി ആകെ 30 പ്രാഥമിക മത്സരങ്ങളും 2 സെമി ഫൈനലുകളും ഉൾപ്പെടെ 33 മത്സരങ്ങളാണുള്ളത്. ഫൈനൽ മെയ് ഒന്നാം തീയതിയാണ് നടക്കുക.

സ്പോർട്സ് കാസ്റ്റ് ഇന്ത്യയാണ് മത്സരങ്ങളുടെ തൽസമയ സ്ട്രീമിങ് നിർവഹിക്കുന്നത്.

Copyright © All rights reserved.idukkivartha Reg No.KL/03/0004672 | Newsphere by AF themes.
Translate »
error: Content is protected !!