July 16, 2026

Idukkionline

idukkivarthaonline

ടോറസ് ലോറിയും കാറും കൂട്ടിയിടിച്ചു; മൂന്ന് പേർക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

കുമളി: അണക്കര ചക്കുപള്ളം ആറാംമൈലിൽ ടോറസ് ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.45ഓടെയായിരുന്നു അപകടം.
ചക്കുപള്ളം പുളിമൂട്ടിൽ ഉണ്ണി (70), ഗ്രേസിക്കുട്ടി (65), കുന്നേൽകരോട്ട് നോയൽ (20) എന്നിവർക്കാണ് പരിക്കേറ്റത്. അപകടത്തിന്റെ ആഘാതത്തിൽ കാറിന് സാരമായ കേടുപാടുകൾ സംഭവിച്ചു.
പരിക്കേറ്റവരെ ഉടൻ തന്നെ നാട്ടുകാരുടെയും രക്ഷാപ്രവർത്തകരുടെയും സഹായത്തോടെ കുമളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ ഉണ്ണിയുടെ പരിക്ക് ഗുരുതരമായതിനാൽ പ്രാഥമിക ചികിത്സയ്ക്ക് ശേഷം കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലേക്ക് വിദഗ്ധ ചികിത്സയ്ക്കായി മാറ്റി. ഗ്രേസിക്കുട്ടിയെയും നോയലിനെയും തുടർ ചികിത്സയ്ക്കായി പിന്നീട് കോട്ടയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
അപകടവിവരം ലഭിച്ചതിനെ തുടർന്ന് കുമളി പോലീസ് സ്ഥലത്തെത്തി ഗതാഗതം നിയന്ത്രിക്കുകയും തുടർനടപടികൾ സ്വീകരിക്കുകയും ചെയ്തു. അപകടത്തിന്റെ കാരണം സംബന്ധിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Copyright © All rights reserved.idukkivartha Reg No.KL/03/0004672 | Newsphere by AF themes.
Translate »
error: Content is protected !!