April 18, 2026

Idukkionline

idukkivarthaonline

കുമളിയിൽ മൊബൈൽ കടയിൽ നിന്ന് 2 ഐ ഫോൺ അടക്കം നിരവധി കടകളിൽ മോഷണം നടത്തിയ ബാങ്ക് മാനേജർ കുമളി പോലീസ് പിടിയിൽ

കുമളി: തേക്കടി കാണാൻ എത്തിയ തമിഴ്നാട് സ്വകാര്യ ബാങ്ക് മാനേജർ മനോഹർ എന്നയാളാണ് മൊബൈൽ മോഷണ കേസിൽ കുമളി പോലീസ് പിടിയിലായത്. കുമളി ടൗണിലെ സ്ഥാപനത്തിൽ ഫോൺ വാങ്ങാൻ എന്ന വ്യാജേന എത്തിയ ഇയാൾ കടയിൽ നിന്ന് 2 ആഢംബര ഫോണുകൾ മോഷ്ടിക്കുകയും. കുമളിയിലെ മറ്റ് വ്യാപാര സ്ഥാപനങ്ങളിൽ നിന്നും സമാന രീതിയിൽ മോഷണം നടത്തുകയും ചെയ്തു. തുടർന്ന് തമിഴ്നാട്ടിലേയ്ക്ക് കടന്ന പ്രതിയെ സൈബർ സെല്ലിൻ്റെ സഹായത്തോടെ തമിഴ്നാട് ത്രിച്ചിയിൽ നിന്ന് പോലീസ് കുമളി പോലീസ് പിടികൂടി. സ്ഥാപനത്തിലെ സി.സി.ടി.വി ദൃശ്യങ്ങളാണ് പോലീസിന് സഹായമായത്. പ്രതി സമാനമായ മറ്റ് കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നു.
കുമളി എസ് എച്ച്.ഒ സുജിത്ത് എ.എസിൻ്റെ നേതൃത്വത്തിൽ എസ്. ഐ ബിബിൻ പി വി , ജമാലുദൂൻ,ASI സുബൈർ, SCPO മാരായ സലീൽ രവി, ഷിജുമോൻ ആർ, സാദിഖ് തുടങ്ങിയവർ അടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ പീരുമേട് കോടതിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

You may have missed

Copyright © All rights reserved.idukkivartha Reg No.KL/03/0004672 | Newsphere by AF themes.
Translate »
error: Content is protected !!