March 2, 2026

Idukkionline

idukkivarthaonline

ഇടുക്കി രാജാക്കാടിന് സമീപം വട്ടക്കണ്ണിപ്പാറയിൽ നിയന്ത്രണം നഷ്ടപ്പെട്ട ടൂറിസ്റ്റ് ബസ് മറിഞ്ഞ് 2 മരണം. 15 പേർക്ക് പരിക്ക്

ഇടുക്കി: രാജാക്കാടിന് സമീപം
വട്ടക്കണ്ണിപ്പാറയിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ 2 പേർ മരിച്ചു. റജീന (30) സന (7) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച‌ രാവിലെ 9 മണിയോടെയായിരുന്നു അപകടം. തമിഴ്‌നാട് ശിവഗംഗയിൽ നിന്ന് എത്തിയ വിനോദ സഞ്ചാരികളുടെ വാഹനമാണ് അപകടത്തിൽപ്പെട്ടത്. കുമളിയിൽ നിന്ന് മൂന്നാറിലേയ്ക്ക് പോകുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് ബസ് റോഡിൽ വട്ടം മറിയുകയായിരുന്നു. പരുക്കേറ്റവരെ വിവിധ ആശുപത്രികളിലേയ്ക്ക് മാറ്റി.

Copyright © All rights reserved.idukkivartha Reg No.KL/03/0004672 | Newsphere by AF themes.
Translate »
error: Content is protected !!