April 18, 2026

Idukkionline

idukkivarthaonline

പാലയ്ക്കടുത്തു പൂവരണിയിൽ ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ച നിലയിൽ.

ഇന്ന് രാവിലെ 8.30യോടെയാണ് പാലാ പൂവരണിയിൽ നിന്ന് അതി ദാരുണമായ കൊലപാതക വാർത്ത പുറത്ത് വന്നത്. ഒരു കുടുംബത്തിലെ അഞ്ചുപേരെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഭാര്യയെയും മൂന്ന് മക്കളെയും കൊലപ്പെടുത്തിയ ശേഷം ഗൃഹനാഥനെ ആത്മഹത്യ ചെയ്തതായാണ് പ്രാഥമിക നിഗമനം. അകലകുന്നം സ്വദേശി ജയ്സൺ തോമസിനേയും കുടുംബത്തേയുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പൂവരണി കൊച്ചുകൊട്ടാരം ഭാഗത്ത് വാടകയ്ക്ക് താമസിക്കുകയായിരുന്നു ഇവർ. വീടിനുള്ളിൽ കട്ടിലിൽ വെട്ടേറ്റ് രക്തം വാർന്ന നിലയിലായിരുന്നു ഭാര്യയുടെയും കുഞ്ഞുങ്ങളുടെയും മൃതദേഹം. മൂന്ന് കുഞ്ഞുങ്ങളും കുഞ്ഞു കുട്ടികളാണ്. മൂവർക്കും 5 വയസിൽ താഴെയാണ് പ്രായം.
ജെയ്സൺ (44), ഭാര്യ മെറീന (28) ജെറാൾഡ് ( 4) ജെറീന (2) ജെറിൻ (7 മാസം ) എന്നിവരാണ് മരിച്ചത്. കല്യാണം കഴിഞ്ഞതിന് ശേഷം ഭാര്യ മെറീനയുടെ കുടുംബവുമായി ബന്ധം ഒന്നും ഉണ്ടായിരുന്നില്ല.
പ്രൊഫൈൽ പിക്ചർ മാറ്റിയിട്ട് 12 മണിക്കൂർ മുൻപാണ്. എന്താണ് ജെയ്‌സനെ ഈ കൊലപാതകത്തിലേക്ക് നയിച്ചത് എന്ന് പോലീസ് അന്വേഷിച്ച് വരികയാണ്.

You may have missed

Copyright © All rights reserved.idukkivartha Reg No.KL/03/0004672 | Newsphere by AF themes.
Translate »
error: Content is protected !!