ഇടുക്കി അടിമാലിയിൽ കഞ്ചാവുമായി യുവാവ് പിടിയിൽ. അടിമാലി പതിനാലാംമൈല്‍ സ്വദേശി ജിതിനാണ് അടിമാലി പോലീസിൻ്റെ പിടിയിലായത്.
അടിമാലി: അടിമാലി പതിനാലാംമൈല്‍ സ്വദേശി ജിതിൻ ഏറെ കാലമായി കഞ്ചാവ് വില്‍പ്പന നടത്തുന്നതായി പോലീസ് വിവരം ലഭിച്ചിരുന്നു. ഇതേ തുടർന്നാണ് അടിമാലി പോലീസ് ഇയാളുടെ വീട്ടിൽ പരിശോധന നടത്തിയത്. പരിശോധനയിൽ ഒരു കിലോ നൂറു ഗ്രാം (1.100kg ) കഞ്ചാവ് ഇയാളുടെ വീട്ടിൽ നിന്നും പോലീസ് കണ്ടെടുത്തു. നടപടികൾക്ക് ശേഷം
അടിമാലി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. അടിമാലി എസ്. എച്ച് . ഒ. ജോസ് മാത്യു പരിശോധനയ്ക്ക് നേതൃത്വം നൽകി.
