April 18, 2026

Idukkionline

idukkivarthaonline

2 വയസുകാരിയെ തട്ടികൊണ്ടുപോയ കേസിൽ അന്വേഷണത്തോട് സഹകരിക്കാതെ കുടുംബം; ഒരു തുമ്പും ലഭിക്കാതെ പോലീസ്

തിരുവനനന്തപുരം: തിരുവനന്തപുരം പേട്ടയില്‍ രണ്ടു വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ കുടുംബം അന്വേഷണത്തോട് സഹകരിക്കാത്തത് വെല്ലുവിളി. കുഞ്ഞിനെ ആശുപത്രിയില്‍ നിന്ന് വിട്ടയയ്‌ക്കണം എന്നാവശ്യപ്പെട്ട് കുടുംബം കഴിഞ്ഞ ദിവസം ബഹളം വച്ചിരുന്നു. കുട്ടിയുടെ മാതാപിതാക്കള്‍ അടക്കമുള്ള ബന്ധുക്കളാണ് ആശുപത്രിയില്‍ ബഹളം വച്ചത്. കുട്ടിയെ കിട്ടിയതിനാല്‍ നാട്ടിലേക്ക് മടങ്ങിപ്പോകാന്‍ അനുവദിക്കണമെന്നും തുടര്‍നടപടികളോട് താല്‍പര്യം ഇല്ലെന്നുമാണ് ബന്ധുക്കള്‍ പറയുന്നത്.
കുട്ടിയെ ഒരാഴ്ച ആശുപത്രിയില്‍ നിരീക്ഷണത്തിലാക്കണമെന്നാണ് ആശുപത്രി അധികൃതരോട് പൊലീസ് ആവശ്യപ്പെട്ടിട്ടുളളത്. ഇതിനെതിരെയാണ് പ്രതിഷേധം. അമ്മയ്ക്കൊപ്പം അഭയകേന്ദ്രത്തിലേക്ക് മാറ്റിയ കുട്ടിയെ വീണ്ടും കൗണ്‍സിലിംഗ് നടത്തി. നിര്‍ണായകമായ എന്തെങ്കിലും വിവരം ലഭിക്കുമോ എന്നാണ് പൊലീസ് അന്വേഷിക്കുന്നത്. ചോദ്യം ചെയ്യലിലും സിസിടിവി ദൃശ്യങ്ങളില്‍ നിന്നും കാര്യമായ തുമ്പൊന്നും പൊലീസിന് ഇതുവരെ ലഭിച്ചിട്ടില്ല.

You may have missed

Copyright © All rights reserved.idukkivartha Reg No.KL/03/0004672 | Newsphere by AF themes.
Translate »
error: Content is protected !!