April 18, 2026

Idukkionline

idukkivarthaonline

കുമളി പഞ്ചായത്ത് എസ്. റ്റി. മേഖലയിൽ പോത്ത്, ആട്ടിൻകുട്ടി എന്നിവ സൗജന്യമായി വിതരണം ചെയ്തു.

കുമളി പഞ്ചായത്തിലെ 11,12,13 വാർഡുകളിലായി 40 ആട്ടിൻ കുട്ടികൾ, 12 പോത്തിൻ കുട്ടികൾ എന്നിവയാണ് വിതരണം ചെയ്തത്. 32 പേർ പദ്ധതിയുടെ ഗുണഭോക്താക്കളായി. പോത്തിൻ കുട്ടികൾക്കായി ഒരു ലക്ഷത്തി തൊണ്ണൂറ്റി രണ്ടായിരം രൂപയും, ആട്ടിൻ കുട്ടികൾക്കായി രണ്ട് ലക്ഷത്തി എൺപതിനായിരം രൂപയും പഞ്ചായത്ത് ചെലവഴിച്ചു.
പഞ്ചായത്തിലെ 3 വാർഡിലായി 32 പേർ പദ്ധതിയുടെ ഗുണഭോക്താക്കളായി.
സൗജന്യമായാണ് ആട്ടിൻകുട്ടികളെയും, പോത്തിൻ കുട്ടികളേയും വിതരണം ചെയ്തത്. കുമളി മൃഗാശുപത്രിയിൽ നടന്ന യോഗം പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ.എം. സിദ്ദിഖ് ഉദ്ഘാടനം ചെയ്തു.

പഞ്ചായത്തംഗം ശാന്തി ഷാജിമോൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പഞ്ചായത്ത് മെമ്പർമാരായ കബീർ.എ, വിനോദ് ഗോപി, നോളി ജോസഫ്, മൃഗ ഡോക്ടർ ഹേമ ദേവി, മറ്റ് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

You may have missed

Copyright © All rights reserved.idukkivartha Reg No.KL/03/0004672 | Newsphere by AF themes.
Translate »
error: Content is protected !!