March 2, 2026

Idukkionline

idukkivarthaonline

കാപ്പ നിയമപ്രകാരം അച്ഛനെയും, മകനെയും നാടുകടത്തി.

കോട്ടയം ജില്ലയിലെ നിരന്തര കുറ്റവാളികളായ അച്ഛനെയും മകനെയും കാപ്പ നിയമപ്രകാരം കോട്ടയം ജില്ലയിൽ നിന്നും ആറുമാസത്തേക്ക് നാടുകടത്തി.കാഞ്ഞിരപ്പള്ളി വണ്ടൻപാറ ഭാഗത്ത് കുന്നേൽ വീട്ടിൽ ഷിബു (52), ഇയാളുടെ മകൻ അരുൺ (24) എന്നിവരെയാണ് നാടുകടത്തിയത്. നിരന്തര കുറ്റവാളികളായ ഇവർക്കെതിരെ ജില്ലാ പോലീസ് മേധാവി കെ കാർത്തിക് സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇരുവരും കാഞ്ഞിരപ്പള്ളി, മണിമല എന്നീ സ്റ്റേഷനുകളിൽ അടിപിടി, കൊലപാതകശ്രമം, ഭവനഭേദനം,സ്ത്രീകളോട് അപമര്യാദയായി പെരുമാറുക തുടങ്ങിയ കേസുകളിൽ പ്രതികളാണ്.ജനങ്ങളുടെ സ്വൈര്യ ജീവിതത്തിന് തടസ്സം സൃഷ്ടിക്കുന്ന നിരന്തര കുറ്റവാളികൾക്കെതിരെ ശക്തമായ നിയമ നടപടികളാണ് ജില്ലാ പോലീസ് സ്വീകരിച്ചു വരുന്നത്. തുടർന്നും ഇത്തരക്കാർക്കെതിരെ കാപ്പ പോലുള്ള ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു.

Copyright © All rights reserved.idukkivartha Reg No.KL/03/0004672 | Newsphere by AF themes.
Translate »
error: Content is protected !!