March 4, 2026

Idukkionline

idukkivarthaonline

ആനവിലാസത്ത് മൊബൈൽ കട കുത്തിത്തുറന്ന് മോക്ഷണം നടത്തിയ പ്രതി പോലീസ് പിടിയിൽ.

കുമളി:ആനവിലാസത്ത് മൊബൈൽകട കുത്തിത്തുറന്ന് മൊബൈൽ ഫോണും പണവും മോഷ്ടിച്ച കേസിൽ തമിഴ്നാട് ഗുഡാല്ലൂർ സ്വദേശി
സതീഷ് മണി കുമളി പോലിസിന്റെ പിടിയിലായത്.
നവംബർ മാസം ഒൻപതാം തീയതിയാണ് കേസിനു ആസ്പദമായ സംഭവം നടക്കുന്നത്. കുമളിക്ക് സമീപം ആനവലിസം ടൗണിൽ പ്രവർത്തിക്കുന്ന മൊബൈൽ കട അർദ്ധ രാത്രിയിൽ കുത്തി തുറന്നു മൊബൈലുകളും പണവും മോഷ്ടിക്കുകയായിരുന്നു മോക്ഷണ ശേഷം തമിഴ് നാട്ടിലേക്ക് കടന്നു കളഞ്ഞ സതീഷിനെ തമിഴ് നാട്ടിൽ നിന്നും തിരികെ വരും വഴി ഇന്നലെ ആണ് പോലീസ് കുമിളിയിൽ നിന്നും പിടികൂടിയത്.തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിക്കുകയായിരിന്നു. മോഷ്ടിച്ച മൊബൈലുകൾ കടശ്ശി കടവിൽ വില്പന നടത്തി എന്ന് സധീഷ് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ അവിടെ നിന്നും പോലീസ് കണ്ടെടുത്തിട്ടുണ്ട്.
കടശ്ശികടവിലുള്ള ബന്ധു വീട്ടിൽ എത്തിയ ശേഷമാണ് അനാവിലാസത്ത് എത്തി മോഷണം നടത്തിയത്‌. ഇയാളുടെ പേരിൽ സമാനമായ വേറെയും കേസുകൾ തമിഴ്നാട്ടിൽ രജിസ്റ്റർ ചെയ്തിയുള്ളതായി കുമിളി പോലീസ് ഇടുക്കി വാർത്തയോട് പറഞ്ഞു.പീരുമേട് ഡി.വൈ.എസ്.പി നിഷാദ് മേൻ വി.എ യുടെ നിർദ്ദേശപ്രകാരം കുമളി എസ് എച്ച് ഒ ജോബിൻ ആൻറണി,എസ് ഐ മാരായ ലിജോ പി മാണി, സുബൈർ, നൗഷാദ്, എ.എസ്.ഐ ദുരൈ രാജ്, സി.പി ഓ സലീൽ , തുടങ്ങിവർ അടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Copyright © All rights reserved.idukkivartha Reg No.KL/03/0004672 | Newsphere by AF themes.
Translate »
error: Content is protected !!