April 18, 2026

Idukkionline

idukkivarthaonline

കേരളാ കോ-ഓപ്പറേറ്റീവ് യുണിയൻ സംസ്ഥാന സമ്മേളത്തിന്റെ ഭാഗമായി പ്രതിനിധി സമ്മേളനം നടന്നു.

കുമളി:കുമളി ആനതലവട്ടം ആനന്ദൻ നഗറിൽ നാല് ദിവസങ്ങളിലായാണ് കേരളാ കോ-ഓപ്പറേറ്റിവ് സംസ്ഥാന സമ്മേളനം നടക്കുന്നത്.
പ്രതിനിധി സമ്മേളനത്തിന്റെ ഭാഗമായി കുമളി ബസ്റ്റാണ്ടിൽ പ്രത്യേകം തയ്യാറാക്കിയിരിക്കുന്ന കൊടിമരത്തിൽ പതാക ഉയർത്തിയ ശേഷം രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി.
തുടർന്ന് നടന്ന
പ്രതിനിധി സമ്മേളനം സി.ഐ.റ്റി.യു സംസ്ഥാന ജനറൽ സെക്രട്ടറി ഇളമരം കരീം ഉദ്ഘാടനം ചെയ്തു. ഇടുക്കി വാർത്ത കെ.സി.ഇ.യു സംസ്ഥാന പ്രസിഡൻറ് പി.എം. വഹിദ അധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന സെക്രട്ടറി എം.എൻ മുരളി രക്തസാക്ഷി പ്രമേയം അവതരിപ്പിച്ചു. കെ.ബി ജയപ്രകാശ് അനുശോചന പ്രമേയവും ജനറൽ സെക്രട്ടറി പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു.
സമ്മേളനത്തിനേട് അനുബന്ധിച്ച് വിവിധ വാണിജ്യ വിപണ സ്റ്റാളുകളുടെ പ്രദർശനവും സംഘടിപ്പിച്ചു.
നാളെ സമ്മേളന നഗരിയിൽ നടക്കുന്ന സഹകരണ സമ്മേളനം രജിസ്ട്രേഷൻ സഹകരണ വകുപ്പ് മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം
ചെയ്യും.

You may have missed

Copyright © All rights reserved.idukkivartha Reg No.KL/03/0004672 | Newsphere by AF themes.
Translate »
error: Content is protected !!