കുമളി കൃഷിഭവനിൽ ജൈവവളം വിതരണത്തിന്റെ മറവിൽ തട്ടിപ്പെന്ന് കോൺഗ്രസ് ….
കൃഷി വകുപ്പ് 2020 മുതൽ 2023 വരെ കർഷകർക്ക് സൗജന്യമായി വിതരണം ചെയ്യുന്നതിന് തുക അനുവദിച്ച സി ഒ സി. തുരിശ്, കുമ്മായം, സോളോമിറ്റ്, ട്രൈക്കോ ടെർമ്മ, സൂഡോമോണസ്, എന്നിവ വിതരണം ചെയ്യുന്നതിനുള്ള തുകയാണ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെ വിതരണ സ്ഥാപനം തട്ടിയെടുത്തത്.
കർഷകർക്ക് ആനുകൂല്യങ്ങൾ വിതരണം ചെയ്യുന്നതിനായി പദ്ധതി തയ്യാറാക്കി ഇതിനുള്ള തുക ഇടതുപക്ഷം ഭരണം നടത്തുന്ന കുമളിയിലെ സഹകരണ സ്ഥാപനത്തിന് നൽകുകയായിരുന്നു. . 2020 മുതൽ ഓരോ വർഷവും സാധനങ്ങൾ വിതരണം ചെയ്തന്നുള്ള കള്ള ബില്ലുണ്ടാക്കി ഉദ്യോഗസ്ഥരുടെ ഒത്താശയോടെ പണം തട്ടിയ്ക്കുകയാണുണ്ടായതെന്നും കർഷകർക്ക് ആനുകൂല്യങ്ങളൊന്നും നൽകിയില്ലന്നും കോൺഗ്രസ് നേതാക്കൾ പറയുന്നു. പന്ത്രണ്ട് ലക്ഷം രൂപയുടെ തട്ടിപ്പാണ് കൃഷിഭവനും പഞ്ചായത്തും ഉദ്യോഗസ്ഥരും ചേർന്ന് നടത്തിയത്. ഇത്തരത്തിൽ കൃഷിഭവൻ വഴി പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ നടപ്പാ ക്കിയ മറ്റ് പദ്ധതികളായ പച്ചക്കറി വിത്ത് വിതരണം പോലുള്ള പരിപാടികളും അന്വേഷണവിധേയമാക്കണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു.
കഴിഞ്ഞ പന്ത്രണ്ടു വർഷങ്ങളായി ടെണ്ടർ ചെയ്ത് നടപ്പിലാക്കുന്ന ജൈവവള വിതരണം ഇടതുപക്ഷത്തിൻ്റെ സഹകരസ്ഥാപനം വഴി ടെണ്ടർ കൂടാതെ നടത്തുവാൻ നീക്കം നടക്കുന്നു. ഒരു കോടിയിലധികം തുകയുടെ പദ്ധതി ടെണ്ടർ കൂടാതെ നടപ്പിലാക്കുന്നതിലൂടെ അമിതമായ വിലയ്ക്ക്, ഗുണമേന്മ കുറഞ്ഞ വേപ്പിൻപിണ്ണാക്ക് വിതരണം നടത്തി ലക്ഷങ്ങളുടെ തട്ടിപ്പാണ് പഞ്ചായത്ത് ലക്ഷ്യം വയ്ക്കുന്നതെന്നും നേതാക്കൾ ആരോപിച്ചു.
വർഷങ്ങളായി പഞ്ചായത്ത്, കൃഷി വകുപ്പ് ഉദ്യോഗസ്ഥർ കൂട്ടുനിന്ന് കർഷകരുടെ പേരിൽ നടക്കുന്നവൻ തട്ടിപ്പ് സംബന്ധിച്ച് വിജിലൻസ് അന്വേഷിക്കണമെന്നും കുറ്റക്കാരിൽ നിന്നും നഷ്ടമായ തുക തിരികെ വാങ്ങി നടപടി സ്വീകരിക്കണമെന്നും
പീരുമേട് ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി പ്രസിഡണ്ടും ഗ്രാമ പഞ്ചായത്തംഗവുമായ റോബിൻ കാരയ്ക്കാട്ട് .
കുമളി മണ്ഡലം പ്രസിഡൻറ് പി. പി റഹീം,ബ്ലോക്ക് ട്രഷറർ ഷിബു എം തോമസ് എന്നിവർ വാർത്ത സമ്മേളനത്തിൽ ആവശ്യപ്പെട്ടു.
