April 18, 2026

Idukkionline

idukkivarthaonline

രാത്രി കാലങ്ങളിൽ കറങ്ങി നടന്നു ബൈക്കുകൾ മോഷ്ടിക്കുന്ന രണ്ട് പേർ കുമളി പോലീസ് പിടിയിൽ.

കുമളി:രാത്രികാലങ്ങളില്‍ ബൈക്കില്‍ കറങ്ങി നടന്ന് ബൈക്കുകള്‍ മോഷ്ടിക്കുന്ന രണ്ടുപേര്‍ പിടിയിലായത്. രാജാക്കാട് മാങ്ങത്തൊട്ടി സ്വദേശി അനൂപ് ബാബു(21)വും സഹായിയായ പ്രായപൂര്‍ത്തിയാകാത്ത ബന്ധുവുമാണ്
പിടിയിലായത്.
കുമളി,വണ്ടിപ്പെരിയാര്‍, വണ്ടന്‍മേട് ഭാഗങ്ങളില്‍ കഴിഞ്ഞ കുറച്ചു നാളുകാളായി രാത്രികാലങ്ങളില്‍ ബൈക്ക് മോഷണം പതിവായിരുന്നു.
ബുധനാഴ്ച പുലര്‍ച്ചെ ചക്കുപള്ളം പളിയക്കുടി ഭാഗത്തെ വീട്ടില്‍ നിന്നും ഇവര്‍ ബൈക്ക് മോഷ്ടിക്കാന്‍ ശ്രമിക്കുന്നതിനിടെ വീട്ടുകാര്‍ ബഹളംവെച്ചതോടെ ഇവര്‍ രക്ഷപ്പെടുകയായിരുന്നു. വീട്ടുകാര്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു.
പ്രതികള്‍ മോഷണം നടത്തുന്നതിനായി ഇവിടേക്ക് എത്താനുപയോഗിച്ച മറ്റൊരു ബൈക്ക് സമീപ പ്രദേശത്ത് ഉപേക്ഷിച്ച നിലയില്‍ പോലീസ് കണ്ടെത്തി. തുടര്‍ന്ന് ബൈക്ക് ഉടമസ്ഥനെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ പ്രതികളിലേക്ക് എത്തുകയായിരുന്നു.
മോഷണം നടത്തുന്ന ബൈക്കുകള്‍ പെട്രോള്‍ തീരുന്നതുവരെ ഓടിച്ചശേഷം ഉപേക്ഷിച്ച് കടന്നു കളയുന്നതാണ് ഇവരുടെ രീതിയെന്ന് പോലീസ് പറഞ്ഞു.

You may have missed

Copyright © All rights reserved.idukkivartha Reg No.KL/03/0004672 | Newsphere by AF themes.
Translate »
error: Content is protected !!