പൊന്മുടി നാടുകാണിപ്പാറയിൽ ട്രെക്കിങ് ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞു; ഡ്രൈവർക്ക് പരിക്ക്
രാജാക്കാട് : ഇടുക്കിയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ പൊന്മുടിയിലെ നാടുകാണിപ്പാറയിൽ ട്രെക്കിങ് ജീപ്പ് പാർക്ക് ചെയ്യുന്നതിനിടെ നിയന്ത്രണം വിട്ട് പാറയുടെ മുകളിൽ നിന്നും താഴേക്ക് പതിച്ചു.ഇന്ന് രാവിലെയായിരുന്നു അപകടം. ആനച്ചാലിൽ നിന്നും വിനോദ സഞ്ചാരികളുമായി നാടുകാണിപ്പാറയിൽ എത്തിയ ട്രെക്കിങ് ജീപ്പ് വിനോദ സഞ്ചാരികളെ ഇറക്കിയതിന് ശേഷം പാറയിൽ വാഹനം പാർക്ക് ചെയ്യാവെ നിയന്ത്രണം നഷ്ടപ്പെട്ട് ജീപ്പ് വലിയ താഴ്ചയിലേക്ക് പതിക്കുകയായിരുന്നു.
ഈ സമയം ഡ്രൈവർ വാഹനത്തിൽ നിന്നും എടുത്തു ചാടുകയും അത്ഭുതകരമായി രക്ഷപെടുകയുമായിരുന്നു. അപകടത്തിൽ ഡ്രൈവർക്ക് പരിക്കേറ്റു. വാഹനം തകർന്നു. ഇതിന് മുമ്പ് ഇത്തരത്തിൽ ഒരു വാഹനം താഴേക്ക് പതിച്ച് അപകടം ഉണ്ടായിട്ടുണ്ടെന്നും ഇവിടെ എത്തുന്ന സഞ്ചാരികൾക്ക് യാതൊരു സുരക്ഷയില്ലെന്നും മഴക്കാലത്ത് ട്രെക്കിങ് ജീപ്പ് ഉൾപ്പെടെയുള്ള വാഹനങ്ങൾ പാറയിൽ എത്തുമ്പോൾ തെന്നി നീങ്ങിയുള്ള അപകടങ്ങൾ ഉണ്ടാകാനും സാധ്യത കൂടുതലാണെന്നും നാട്ടുകാർ പറയുന്നു. അടിയന്തിരമായി ബാരിക്കേടുക പോലുള്ള സുരക്ഷ സംവിധാനം ഒരുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം…
