April 19, 2026

Idukkionline

idukkivarthaonline

ഇടുക്കി നെടുങ്കണ്ടത്ത് ഇന്ധനവുമായി വന്ന ടാങ്കർ ലോറിയിൽ തീയും പുകയും കണ്ടത് പരിഭ്രാന്തി പരത്തി. അഗ്നിശമനാസേന അംഗങ്ങളെത്തി അണച്ചതിനാൽ ദുരന്തമാണ് ഒഴിവായത്.

നെടുംങ്കണ്ടം:ഇന്ന് വൈകിട്ട് 4.30 ഓടുകൂടിയാണ് നെടുങ്കണ്ടത്തിന് സമീപം കല്ലാറിൽ ജനങ്ങളെ പരിഭ്രാന്തി ആഴ്ത്തി ഇന്ധനവുമായി എത്തിയ ടാങ്കർ ലോറിയുടെ മുൻ ചക്രങ്ങളിൽ നിന്ന് തീയും പുകയും ഉയർന്നത്. സംഭവം ശ്രദ്ധയിൽപ്പെട്ട ഉടനെ നാട്ടുകാർ വാഹനം നിർത്തിക്കുകയും ഡ്രൈവറായ സ്ത്രീയെ പുറത്തിറക്കുകയുമായിരുന്നു. തൊട്ടടുത്ത് തന്നെയുള്ള ഫയർസ്റ്റേഷനിൽ വിവരം അറിയിച്ചതിന് തുടർന്ന് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി തീ അണച്ചു. വൻ ദുരന്തമാണ് ഒഴിവായത്. സംഭവം സമയം 8000 ലിറ്റർ ഡീസലും 4000 ലിറ്റർ പെട്രോളും ടാങ്കറിൽ ഉണ്ടായിരുന്നു……
എറണാകുളം അമ്പലമുകളിലെ പ്ലാന്റിൽ നിന്നും നെടുങ്കണ്ടത്തെ പെട്രോൾ പമ്പിലേക്ക് എത്തിച്ച ഇന്ധനമായിരുന്നു ഇത്. നാട്ടുകാരുടെ ഇടപെടലാണ് ദുരന്തത്തിന് കാരണമായേക്കാവുന്ന സംഭവം ഒഴിവാക്കിയത്…..
നെടുങ്കണ്ടം പോലീസും സ്ഥലത്തെത്തി. ഇറക്കം ഇറങ്ങിയപ്പോൾ അമിതമായി ബ്രേക്ക് പിടിച്ചതിനാൽ ലൈൻഡർ ചൂടായി തീ പിടിച്ചതാണ് എന്നാണ് പ്രാഥമിക നിഗമനം……

You may have missed

Copyright © All rights reserved.idukkivartha Reg No.KL/03/0004672 | Newsphere by AF themes.
Translate »
error: Content is protected !!