April 18, 2026

Idukkionline

idukkivarthaonline

വാഴവര ഏഴാംമൈലിന് സമീപം കുടിവെള്ള ടാങ്കിൽ സ്ഫോടകവസ്തു കണ്ടെത്തി.

ബോംബ്……

വലിയപറമ്പിൽ ഷാജി പാട്ടത്തിന് കൃഷി ചെയ്യുന്ന സ്ഥലത്താണ് സ്ഫോടകവസ്തു കണ്ടത്.
ജനുവരി ഇരുപത്തിമൂന്നാം തിയതി രാവിലെ ഏലത്തിന് മരുന്നടിക്കുന്നതിനായി വെള്ളമെടുത്തപ്പോളാണ് ഓസിലൂടെ ചാരം ഒഴുകി വരുന്നത് കണ്ടത്.തുടർന്ന് നടന്ന പരിശോധനയിലാണ് ടാങ്കിൽ സ്പോടക വസ്തു കണ്ടെത്തിയത്. ടാങ്കിൻ്റെ അടപ്പ് തകർത്താണ് സ്ഫോടകവസ്തു ഇട്ടിരിക്കുന്നതും.കൂടാതെ വീടിന് മുൻവശത്തെ ബൾബും തകർക്കുകയും മുറ്റത്ത് വച്ചിരുന്ന 1800 രൂപയോളം വിലവരുന്ന ഹോസും മോഷണം പോവുകയും ചെയ്തു.സംഭവം നടന്നതിൻ്റെ അടിസ്ഥാനത്തിൽ ഷാജി കട്ടപ്പന പോലീസിൽ പരാതിയും നൽകി.പ്രദേശത്ത് കഴിഞ്ഞ ദിവസം റോഡിൽ പാർക്ക് ചെയ്തിരുന്ന കാറിന് സാമൂഹു വിരുദ്ധർ കേടുപാടുകൾ വരുത്തുകയും ചെയ്തു.കൂടാതെ ഏലകൃഷി ഉപ്പിട്ട് നശിപ്പിച്ചതായും പരാതി ഉയരുകയാണ്.പോലീസിൻ്റെ ഭാഗത്തു നിന്നും അന്വേഷണം ഊർജിതമാക്കി സാമൂഹു വിരുദ്ധ പ്രവർത്തനം നടത്തിയവർക്കെതിരേ നടപടി സ്വീകരിക്കണമെന്ന ആവശ്യമാണ് ഉയരുന്നത്.കാട്ട് മൃഗങ്ങളുടെ ശല്യങ്ങളിൽ പൊറുതിമുട്ടി കഴിയുന്ന കർഷകർക്ക് നേരേയുള്ള അക്രമം അവസാനിപ്പിക്കണമെന്നാണ് ഷാജിയുടെ ആവശ്യം.

✍️VR Vijayan

You may have missed

Copyright © All rights reserved.idukkivartha Reg No.KL/03/0004672 | Newsphere by AF themes.
Translate »
error: Content is protected !!