March 2, 2026

Idukkionline

idukkivarthaonline

ഹരിയാന സ്വദേശിനിയെ വിവാഹം വാഗ്ദാനം നൽകി പീഡിപ്പിച്ച 2 പേർ കുമളി പോലീസ് പിടിയിൽ .

കുമളി: സാമൂഹ മാധ്യമം വഴി പരിചയത്തിലായ ഹരിയാന സ്വദേശിനിയെ പല തവണ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു എന്നാണ് പരാതി. സംഭവത്തെ പറ്റി പോലീസ് പറയുന്നതിങ്ങനെ-
കട്ടപ്പനയിൽ വസ്ത്ര വ്യാപാരം നടത്തുന്ന പാലാ സ്വദേശി മോളേപ്പറമ്പിൽ മാത്യു ജോസ് സമൂഹമാധ്യമം വഴി യുവതിയുമായി പരിചയത്തിലാകുകയും തുടർന്ന് വിവാഹ വാഗ്ദാനം നൽകി പലതവണ പീഡിപ്പിച്ചു. കുമളിയിലെ സ്വകാര്യ റിസോർട്ടിൽ വച്ച് ഇയാളുടെ സ്ഥാപനത്തിലെ ജീവനക്കാരനായ കുമളി ചെങ്കര സ്വദേശി സക്കീർ മോൻ .കെ .യും യുവതിയെ പീഡിപ്പിച്ചു. പിന്നീട് പല തവണ യുവതിയുടെ നഗ്നചിത്രങ്ങൾ കാട്ടി സ്വർണ്ണവും, പണവും കൈക്കലാക്കി. ഏകദേശം മുപ്പത്തിയഞ്ച് ലക്ഷത്തിലധികം രൂപ ഇവർ കൈപ്പറ്റിയതായി പോലീസ് പറഞ്ഞു.
യുവതി കുമളി പോലീസിൽ പരാതി നൽകിയതിനെ തുടർന്ന് വിവിധ സ്ഥലങ്ങളിൽ മാറി മാറി ഒളിവിൽ കഴിഞ്ഞ പ്രതികളെ ഡൽഹിയിൽ നിന്ന് ഇന്നലെ വൈകിട്ട് കുമളി പോലീസ് എസ്.എച്ച്.ഒ -റ്റി.ഡി സുനിൽകുമാറിൻ്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പിടികൂടുകയായിരുന്നു. പ്രതികളുടെ മേൽ സമാനമായ മറ്റ് കേസുകൾ ഉള്ളതായും, അന്വേഷിച്ചു വരുന്നതായും പോലീസ് പറഞ്ഞു. കുമളിയിൽ എത്തിച്ച പ്രതികളെ പീരുമേട് കോടതിയിൽ ഹാജരാക്കി.

Copyright © All rights reserved.idukkivartha Reg No.KL/03/0004672 | Newsphere by AF themes.
Translate »
error: Content is protected !!