March 2, 2026

Idukkionline

idukkivarthaonline

ബസ്സിനുള്ളിൽ മോഷണം: തമിഴ്നാട് സ്വദേശിനികൾ അറസ്റ്റിൽ

കോട്ടയം: ബസ് യാത്രയ്ക്കിടയിൽ യാത്രക്കാരിയുടെ ബാഗ് തുറന്നു പണം മോഷ്ടിച്ച കേസിൽ രണ്ട് തമിഴ്നാട് സ്വദേശിനികളെ പോലീസ് അറസ്റ്റ് ചെയ്തു. ദേവസേന, നന്ദിനി എന്നിവരെയാണ്  കുമരകം പോലീസ് അറസ്റ്റ് ചെയ്തത്.  ഇവർ പന്ത്രണ്ടാം തീയതി വൈകിട്ടോടുകൂടി കോട്ടയം- കുമരകം റൂട്ടിൽ ഓടുന്ന സ്വകാര്യ ബസ്സിലെ യാത്രക്കാരിയുടെ  ബാഗ് തുറന്ന്  ബാഗിനുള്ളില്‍  ഉണ്ടായിരുന്ന 2000 രൂപ മോഷ്ടിക്കുകയായിരുന്നു. കുമരകം സ്റ്റേഷന്‍ എസ്.എച്ച്.ഓ ബിൻസ് ജോസഫിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ്  ഇവരെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു.

Copyright © All rights reserved.idukkivartha Reg No.KL/03/0004672 | Newsphere by AF themes.
Translate »
error: Content is protected !!